Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഞാൻ
കൂട്ടുകാരേ, ഞാനാണ് കൊറോണ. അങ്ങ് ചൈനയിൽ കാട്ടിലെ മൃഗങ്ങളുടെ ഉള്ളിലാണു ഞാൻ താമസിക്കുന്നത്.ഒരു ദിവസം ഒരു വേട്ടക്കാരൻ വന്ന് ഞാൻ താമസിച്ച മൃഗത്തെ പിടിച്ച് കൊന്നു. പക്ഷേ, അവർ അതിനെ വേവിക്കാതെ ആഹാരമാക്കി. ഞാൻ രക്ഷപ്പട്ടു. പിന്നെ എനിക്ക് താമസിക്കാൻ കൂടുതൽ സൗകര്യമായി. ചൈനയിൽ ഒരു കാട്ടിൽ കഴിഞ്ഞ എനിക്ക് ലോകത്തെ എല്ലാ രാജ്യങ്ങളും കറങ്ങാൻ കഴിഞ്ഞു. പിന്നെ ഞാൻ കേരളത്തിലേക്ക് പോയി. അവിടെ മാത്രം പിടിച്ചു നിൽക്കാൻ പറ്റിയില്ല. ഞാൻ കേരളത്തിൽ ജനങ്ങളുടെ ഉള്ളിൽ പകരാൻ പോയതായിരുന്നു, അപ്പോൾ പുറത്ത് ആരെയും കണ്ടില്ല. പിന്നെ ഞാൻ അറിഞ്ഞു ഞാൻ വരുന്നുണ്ടെന്നറിഞ്ഞ് വീട്ടിൽ പതുങ്ങിരിപ്പാ. അവിടെ ആരോഗ്യപ്രവർത്തകരും സർക്കാരും സാമൂഹ്യ അകലം പാലിക്കാൻ പറഞ്ഞിട്ടുണ്ടത്രെ! പിന്നെ ഞാൻ വീട്ടിൽ ചെന്നു നോക്കി. അവിടെ ഓരോരുത്തരും സോപ്പും സാനിറ്റൈസറും കൊണ്ട് കൈ കഴുകുന്നു. ഇനി അവിടെ രക്ഷയില്ല, പിന്നെ ലോകത്തിന്റെ തലപ്പത്തിരിക്കുന്ന രാജ്യങ്ങളിലേക്ക് പോയി. അവർ എന്നെ കൈകൾ നീട്ടി സ്വീകരിച്ചു. സാമൂഹ്യ അകലം പാലിക്കുക ജാഗ്രതയോടെ എന്നെ കാണാനും അവർക്കു സാധിച്ചില്ല, അതിനാൽ അവിടെ വളർന്നു പന്തലിക്കാൻ എനിക്കു സാധിച്ചു. ഇനിയും ഇതുപോലുള്ള രാജ്യങ്ങൾ ഒരുപാടുണ്ട്, എനിക്ക് അവിടെയും പോകേണ്ടതാണ്.അപ്പോൾ ബൈ ബൈ കൂട്ടുകാരേ.
|