ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/സോഫിയുടെ തിരിച്ചറിവ്

17:05, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സോഫിയുടെ തിരിച്ചറിവ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സോഫിയുടെ തിരിച്ചറിവ്

ഒരു കൊച്ചു ഗ്രാമത്തിൽ സോഫി എന്ന് പേരുള്ള ഒരു കുട്ടിയും കുടുംബവും താമസിച്ചിരുന്നു. ഒരു ദിവസം അവൾ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ അമ്മ വിളിച്ചു ചോദിച്ചു "മോളേ നീ അച്ഛന് കഞ്ഞി കൊണ്ടുകൊടുക്കുമോ? " "അമ്മേ ഞാൻ കൊണ്ടുകൊടുക്കാം" അവൾ പറഞ്ഞു. കഞ്ഞിയുമായി അവൾ കാട്ടിലേക്ക് പോയി. ആദ്യമായാണ് അവൾ കാട് കാണുന്നത്. കാടിന്റെ സൗന്ദര്യം കണ്ട് അവൾ അത്ഭുതപ്പെട്ടു. അവൾ ആലോചിച്ചു എത്ര മനോഹരമാണ് നമ്മുടെ പ്രകൃതി. പ്രകൃതിയുടെ മനോഹാരിത തിരിച്ചറിഞ്ഞ സോഫി വിറകുവെട്ടുകാരനായ തന്റെ അച്ഛന് എന്നും കഞ്ഞി കൊടുക്കാൻ തീരുമാനിച്ചു.

അമീൻ ഷാ
3A ജി എം എൽ പി സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ