അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/സോപ്പിട്ടാൽ കീഴടങ്ങുന്ന ഭീകരൻ
സോപ്പിട്ടാൽ കീഴടങ്ങുന്ന ഭീകരൻ
ഞാൻ കൊറോണ ഞാൻ കോവിഡ്19 എന്ന പേരിലും അറിയപ്പെടുന്നു. അതെ, ഞാൻ ഒരു ഭയങ്കര വൈറസാണ്.ചൈനയിലാണ് എന്റെ ജനനം. എന്റെ മക്കളെലാം ഇറ്റലിയിലും ചൈനയിലും ഇന്ത്യയിലും അമേരിക്കയിലും അങ്ങനെ പലയിടത്തുമുണ്ട്. മനുഷ്യ ജീവൻ കൊണ്ടാണ് ഞാൻ കളിക്കുന്നത്. ഒരുപാട് പേരുടെ ജീവൻ ഞാൻ കവർന്നു. ഇനിയും കുറേപ്പേർ എന്റെ കെണിയിൽ പെട്ട് മരണത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. ചുമ്മാ ഒന്ന് സോപ്പിട്ടു കഴുകിയാൽ തീരുന്ന ശക്തിയേ എനിക്കുള്ളൂ. എന്നിൽ നിന്നും രക്ഷപ്പെടാൻ സോപ്പും ഹാൻഡ് വാഷും മസ്‌കും വന്നു. എന്നെ ഓടിക്കാനുള്ള മരുന്ന് ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. കേരളമാണ് എനിക്ക് ഏറ്റവും വെറുപ്പുള്ള സ്ഥലം.അവിടെ ഒരു ടീച്ചറും മുഖ്യമന്ത്രിയുമുണ്ട്.അവർ സ്‌കൂളും കടകളുമെല്ലാം ലോക്ക്ഡൗൺ ആക്കി.ആരും പുറത്തിറങ്ങുന്നില്ല. ഒന്നു കണ്ടാൽ സ്നേഹത്തോടെ കൈ നീട്ടിയിരുന്നവരൊക്കെ ഇന്ന് കണ്ടാൽ കൈ പിറകിലോട്ട് വലിക്കുന്നു. തൊട്ടുരുമ്മിയിരുന്നവരൊക്കെ കൃത്യമായ അകലം പാലിക്കുന്നു പുറത്തിറങ്ങുന്നവരെ പിടിക്കാൻ പോലീസും ഡ്രോണും.കേരളത്തിൽ വന്ന് എനിക്ക് മടുത്തു.ഒരുപാട് രാജ്യങ്ങളിൽ ഞാൻ പോയിട്ടുണ്ട്. അവരൊക്കെ എന്നെ കാര്യമായി എടുക്കാത്തത് കൊണ്ട് ഞാൻ അവിടെ വിലസി.പക്ഷേ ഇവരെന്നെ കൊല്ലുമെന്ന് എനിക്ക് ഉറപ്പാണ്.എനിക്ക് ഇവിടെ നിന്നും തിരിച്ചു പോകണം. ഫ്‌ളൈറ്റാണെങ്കിൽ നിറുത്തി. ഇനി ഞാൻ എങ്ങനെ പോകും.ഏതു നിമിഷവും ഇവർ എന്നെ കൊല്ലും. ഇനി എനിക്ക് വയ്യ. ഒറ്റക്കിരുന്ന് മടുത്തു. ഞാൻ ആകെ ക്ഷീണിതനാണ്. ഏതായാലും ഒരു കാര്യമുണ്ട്. ഫാസ്റ്റ് ഫുഡും അടിപൊളി ഭക്ഷണവും അടിച്ച് നടന്നവരൊക്കെ ചക്കയും മാങ്ങയുമായി വീട്ടിലിരിപ്പാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ആത്മകഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ആത്മകഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ആത്മകഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ആത്മകഥ