സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ശുചിത്വം കൈകളിലൂടെ
ശുചിത്വം കൈകളിലൂടെ
കൈകൾ ഉപയോഗിച് നമ്മൾ നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. അതു വഴി നമ്മൾ അറിയാതെ തന്നെ മാലിന്യങ്ങൾ, രാസവസ്തുക്കൾ കയ്യിൽ പുരളുന്നു. കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ ഈ മാലിന്യങ്ങൾ നമ്മുടെ ഉള്ളിലേക്കു പോകുന്നു. മറ്റുള്ളവരുമായി ഇടപഴകുമ്പോഴും ഈ മാലിന്യങ്ങൾ അവരിലേക്കും പകരുന്നു. ഇത് വഴി വയറിളക്കം, ന്യൂമോണിയ പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നു. ഇപ്പോൾ നാടിനെ വിറകൊള്ളിച്ചുകൊണ്ടിരിക്കുന്ന കൊറോണ (covid 19)എന്ന മാരകമായ വൈറസ് പകരുന്നതും ഇതിലൂടെയാണ്. വായുവും, വെള്ളവും കഴിഞ്ഞാൽ രോഗം പടരുന്ന വഴി നമ്മുടെ കൈകൾ വഴി തന്നെയാണ്. അതിനാൽ കൈകൾ സോപ്പുബയോഗിച്ചു കഴുകുകയും, മറ്റുള്ളവരുമായി അകലം പാലിക്കുകയും ചെയ്യുന്ന വഴി ഇത് പോലുള്ള എല്ലാ രോഗങ്ങളും കുറക്കാനാകും. ചുമയോ, തുമ്മലോ ഉള്ളപ്പോൾ ഒരു തൂവാല ഉപയോഗിക്കണം. പുറത്തിറങ്ങുമ്പോൾ മുഖആവരണം ധരിക്കണം. ഓരോ വ്യക്തിയും ശുചിത്വം പാലിക്കുന്ന വഴി ആരോഗ്യമുള്ള സമൂഹം വാർത്തെടുക്കാൻ സാധിക്കും......
|