മാനത്തുദിക്കും പൂന്തിങ്കൾ
കൂടെ നിൽക്കും താരങ്ങൾ
മാമുണ്ണാത്ത ഉണ്ണിയെ ഊട്ടും
ചക്കര പൂന്തിങ്കൾ...
പൊൻതിങ്കളുടെ ചിരികണ്ടാൽ
ആരും കൊതിക്കും
താഴത്തുനിൽക്കും മുക്കുറ്റിപോലും
ചന്ദ്രനെ നോക്കി മയങ്ങുന്നു....
ഞാനോടുമ്പോൾ എന്നോടൊപ്പം
ഞാൻ നിൽക്കുമ്പോഴും എൻ കൂടെ
മാനത്തുദിക്കും പൂന്തിങ്കളേ
താഴേക്കുവായോ വേഗം നീ......