ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണയുടെ കഥ


കൊറോണയുടെ കഥ

കൊറോണ വൈറസ് ഭീതിയിലാണ് ലോകം. എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക വാർഡും സൗകര്യങ്ങളും ഒരുക്കി നമ്മുടെ കേരളവും കൊറോണയെ നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ എന്താണ് കൊറോണ, ചൈനയിലെ വുഹാൻ പട്ടണത്തിൽ ഡിസംബർ പകുതിയോടെയാണ് കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത്. വുഹാനിലെ മാർക്കറ്റിൽ പോയവരിൽ നിന്നാണ് ഈ വൈറസ് പകർന്നത് എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ വുഹാനിലെ സീഫുഡ് മാർക്കറ്റ് കൊറോണ വൈറസ് എന്നൊക്കെ വിളിക്കുന്നു. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണാ വൈറസ് സ്ഥിതി ഗുരുതരം ആക്കുന്നുണ്ട്. കന്നുകാലികളും വളർത്തുമൃഗങ്ങളിലും വൈറസ് പടരാനുള്ള സാധ്യതയും,കൊറോണയെ ചെറുക്കാൻ ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ഒന്നും വികസിപ്പിച്ചിട്ടില്ല എന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട് .1960 ലാണ് ആദ്യമായി കൊറോണയെ കണ്ടെത്തുന്നത്,സാധാരണ ജലദോഷ പനി ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 2020 - ൽ ചൈനയിലും തുടർന്ന് ഏറെ രാജ്യങ്ങളിലും സൗദി അറേബ്യയിലും യു.എസ്സിലും കൊറോണ വൈറസ് കണ്ടെത്തിയിരിക്കുന്നു.ഇപ്പോൾ മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് ഒരുപാട് പേർ ഈ രോഗത്തിൽ മരണമടഞ്ഞിട്ടുണ്ട്. കൊറോണയെ നമ്മൾ ഇനിയും അറിയാന്നുണ്ട് നേരിടാൻ നാം ഒരുങ്ങിക്കഴിഞ്ഞു. ഭയം വേണ്ട ജാഗ്രത മതി, നേരിടാം ഒറ്റക്കെട്ടായി

അലിയ ഷാജി
6 A ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം


പ്രകൃതി സംരക്ഷണം ജീവന് ആധാരം

ഭൂമിയുടെ നിലനിൽപ്പിനു പോലും ആധാരമായ ഒന്നാണ് പ്രകൃതി. പുഴയും, നദിയും, മരങ്ങളും, പർവതനിരകളും, ജീവജാലങ്ങളും അടങ്ങിയ പ്രകൃതി. ജീവജാലങ്ങൾ എന്നതിൽ മനുഷ്യരും ഉൾപെടും. മനുഷ്യരും പ്രകൃതിയും തമ്മിൽ വല്ലാത്ത ഒരു ആത്മ ബന്ധം ഉണ്ട്. ആ പ്രകൃതി ഒന്നു കോപിച്ചാൽ എല്ലാം അവിടെ തീരും. മനുഷ്യർ പ്രകൃതിയെ സ്നേഹാഹിക്കുന്നില്ല എന്ന് തീർത്തു പറയാനാകില്ല. പ്രകൃതിയെ സ്നേഹിച്ചു സംരക്ഷിക്കുന്ന എത്രയോ പേർ നമുക്കിടയിൽ തന്നെ ഉണ്ട്. എന്നാൽ മനുഷ്യരിൽ മുക്കാൽ പേരും പരിസ്ഥിതിയെയും മറ്റും നശിപ്പിക്കുന്ന സാഹചര്യത്തിൽ മനുഷ്യർ നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു എന്നേ പറയാനാകൂ. കാലഘട്ടം മാറുംതോറും മനുഷ്യ ചിന്തകളും ആർഭാടങ്ങളും പരിണാമത്തിനു വിധേയമാകുന്നു. മനുഷ്യരുടെ ആര്ഭാടത്തിനു ഫലമായി വീടുകളും വില്ലകളും പണിയാനായി പരിസ്ഥിതി ചൂഷണം നിർബന്ധമാകുന്നു. എത്രയോ പുഴകളുടെ ഹൃദയം ആകാം നമ്മുടെ ഓരോരുത്തരുടെയും വീടുകളുടെ അടിത്തറ ആയിരിക്കുക. കേരളത്തിന്റെ സംസ്കാരം രൂപപെട്ടതുതന്നെ വയലുകളിൽ നിന്നും പച്ചമണ്ണിൽ നിന്നും പ്രകൃതി സൗന്ദര്യത്തിൽ നിന്നും ഒക്കെ അല്ലേ. എന്നാൽ നാം ഏവരും നമ്മുടെ ആ സംസ്കാരം ഉടലെടുത്ത പടങ്ങളും വനങ്ങളും പുഴകളും നികത്തി വലിയ വലിയ കെട്ടിട സമുശ്ചയങ്ങൾ നിർമ്മിക്കുന്നു. ഇതെല്ലാം വിധത്തിലാണ് നാം നമ്മുടെ പ്രകൃതിയെ ഉപദ്രവിക്കുന്നത്. ശുദ്ധജലം മലിനമാക്കിയും നികത്തിയും വനങ്ങൾ വെട്ടി നശിപ്പിച്ചും കയ്യേറിയും എന്തിനു വായു പോലും മലിനമാക്കിയും നാം ഭൂമിയെ ഉപദ്രവിക്കുന്നിലേ. നമ്മുടെ നിയമങ്ങളും സർക്കാരും പരിസ്ഥിതി സംരക്ഷണം ഗൗരവമായി എടുത്ത് അവയെ സംരക്ഷിക്കുന്നു. എന്നാലും ഇപ്പോഴും ഇത്തരത്തിലുള്ള പരിസ്ഥിതി ചൂഷണങ്ങൾ നമുക്കിടയിലും നടക്കുന്നത് വളരെ വേദനാജനകമാണ്. കാലാവസ്ഥാ വെദിയാനം പ്രകൃതി നിയമമാണ്. അതിനിടയിൽ മഞ്ഞും മഴയും ഒക്കെ ഉണ്ടാകും. അതിൽ നിന്നും ഭൂമിയെയും മനുഷ്യനെയും രക്ഷിക്കാൻ പ്രകൃതി തന്നെ ഒരുക്കിയ സംരക്ഷണ കവചങ്ങളാണ് നാം നശിപ്പിക്കുന്നത്. കനത്ത പേമാരിയിൽ ജലം തടസം കൂടാതെ കടലിൽ ചെന്നെത്താൻ പ്രകൃതി ഒരുക്കിയ പുഴകളും മറ്റും നാം കെട്ടിയടച്ച് വലിയ കെട്ടിടങ്ങൾ പണിതു. അതിനു പ്രതികൂലമായാണ് കനത്ത പേമാരിയിൽ ഒഴുകാനുള്ള വെള്ളം ദിശ മാറി നമ്മുടെ പുരയിടത്തിലൂടെയും വീടുകളിലൂടെയും ഒഴുകിയത്. അതാണ് പ്രളയമായി രൂപാന്തരപ്പെട്ടത്. ഒരു വിധത്തിൽ പ്രകൃതിയുടെ പ്രതികാരം എന്ന് പറയാം. എന്നാൽ നമ്മു ടെ പ്രകൃതി മാതൃതുല്യ ആണ്. അതുകൊണ്ടാണ് നാം ചെയ്ത തെറ്റിനു ക്ഷമ നൽകി വീണ്ടും വസന്തത്തിന്റെ ഒരു പ്രഭാതം നമുക്ക് മുൻപിൽ ഈ പ്രകൃതി ഒരുക്കിയത്. എന്നിട്ടും വീണ്ടും മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഒരുപറ്റം ജനങ്ങൾ സാധു ജീവികളെ വേട്ടയാടി ഭക്ഷിച്ചതിന്റെ പരിണാമ ഫലമായി ഈ ലോകത്തിനു പ്രകൃതി മഹാവ്യാധി സമ്മാനിച്ചു. ഏതു കാര്യം ചെയ്താലും അതിന്റെ അനന്തര ഫലം നാം ചിന്തിക്കുന്നില്ല. പ്രകൃതിയെ മാല്യം ഇട്ടു സ്വീകരിക്കുകയും സ്നേഹം കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്യേണ്ടവരാണ് മനുഷ്യർ. എന്നാൽ നമ്മൾ നമ്മുടെ പരിസ്ഥിതിയെ മാലിന്യ കൂമ്പാരം കൊണ്ട് സ്വീകരിക്കുകയും മലിനമായ ജലം കൊണ്ടും അഭിഷേകം ചെയ്യുന്നു. "മാതാ ഭൂമി പുത്രോ ഹം പ്യഥിവഃ "(ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും )എന്ന വേദ ദർശന പ്രകാരം ഭൂമിയെ പ്രകൃതിയെ അമ്മയായി കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാകണം. ഈ കാര്യങ്ങൾ സ്വയം വിവേകത്തിൽ വരുത്തേണ്ടവയാണ്. എന്നാൽ നാം ഒരിക്കൽ പോലും അത് ചിന്തിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പരിസ്ഥിതി യുടെ ശാസ്ത്രവും സംരക്ഷണവും അറിഞ്ഞത് കൊണ്ടാണ് സർപ്പ കാവുകൾ കേരളത്തിലുണ്ടായത്. നിയമങ്ങൾ പ്രകൃർതിക്ക്‌ വേണ്ടി മാത്രം രൂപാന്തര പെടുകയും ചെയ്തു. എന്നാലും അതിനെ ഒക്കെ മറികടന്ന്‌ നാം ചെയ്യുന്ന പ്രകൃതിയോടുള്ള ചൂഷണം കൂടിവരുകയാണ്. നമ്മളിൽ ആരൊക്കെ യാണ് ഒരിക്കൽ എങ്കിലും മഴയുടെ താളം ആസ്വദിച്ചിട്ടുണ്ടാകുക, ആരൊക്കെയാണ് കിളികളുടെമധുരസ്വരം ആസ്വദിച്ചിട്ടുണ്ടാകുക. ഈ മനോഹരമായ പ്രകൃതിയെ ഒന്ന് ശ്രദ്ധിക്കാൻ പോലും ആർക്കും സമയം ഇല്ല. എല്ലാവരും പണത്തിനും മറ്റെന്തിന് ഒക്കെയോ വേണ്ടിയും പരക്കം പായുന്നു. "ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം ഇന്ദ്ര ധനുസിൻ തൂവൽ പൊഴിയും തീരം ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി " എന്ന് മഹാനായ കവി വയലാർ രാമവർമ ഗാനം എഴുതി. പ്രകൃതിയെ സ്നേഹിക്കുന്ന കവികളുടെ വരികൾ വേണമോ നമുക്ക് പ്രകൃതി യെ തിരിച്ചറിയാൻ. ഒരിക്കലെങ്കിലും നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളെ ഒന്ന് നിരീക്ഷിച്ചാൽ എല്ലാം മറന്ന് പ്രകൃതിയും മനുഷ്യ നും ഒന്ന് എന്ന സത്യം നാം തിരിച്ചറിയും. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ നാട് സംസ്കാരത്തിലും, സാക്ഷരതയിലും, വൃത്തി യിലും, സംരക്ഷണത്തിലും മറ്റെല്ലാ സംസ്ഥാനങ്ങളെ കാട്ടിലും മുൻപന്തിയിൽ ആണെങ്കിലും പ്രകൃതി സംരക്ഷണത്തിൽ നാം ഏറെ പിന്നിലാണ് സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചു കൊണ്ട് സ്വാർത്ഥതയുടെ പരിയായം ആയി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്. നമ്മുടെ പരിസരം സംരക്ഷിക്കുന്നതോ ടൊപ്പം പൊതു സ്ഥലങ്ങൾ കൂടി സംരക്ഷിക്കാൻ നാം ശ്രമിക്കുന്നില്ല. ഉദാഹരണത്തിന് തെരുവിൽ അലഞ്ഞു നടക്കുന്ന നിസഹായരായ നായകൾ വാഹനങ്ങൾ തട്ടി മരിക്കുമ്പോൾ റോഡിനരികിൽ അതിന്റെ ജഡം മരവിച്ചു കിടക്കും. ദുർഗന്ധം കൊണ്ട് ശ്വാസം മുട്ടിയാലും നാം അതിനെ ഒന്ന് കുഴിച്ചിടാൻ പോലും ശ്രമിക്കില്ല. ചിലപ്പോൾ നല്ല മനസുള്ള വ്യക്തികൾ അതിനെ കുഴിച്ചിടും.ചിലർ ആ ജഡത്തെ കാക്കയും കഴുകനും കൊത്തി വലിച്ചാലും മൂക്ക് പൊത്തി മുഖം തിരിച്ചു പോകും. എത്ര വേദനാജനകമായ കാഴ്ചയാണത്. വീട്ടിലുണ്ടാക്കുന്ന വേസ്റ്റുകളും മറ്റും പ്ലാസ്റ്റിക് കവറുകളിൽ സുന്ദരമായി കെട്ടിപൊതിഞ്ഞു പ്രഭാതത്തിൽ നടക്കാൻ പോകുന്ന ചേട്ടന്മാർ പല പുരേടങ്ങളിലും വഴി അരികിലും എല്ലാം മാലിന്യം നിക്ഷേപിക്കുന്നു. മണ്ണിൽ അഴുകി ചേരുന്ന വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ കെട്ടി പൊതു നിരക്കിൽ ഉപേക്ഷിക്കുന്നതിനു പകരം പൈപ്പ് കമ്പോസ്റ്റും, ബിയോഗ്യാസും ഉപയോഗിക്കാം എന്നാൽ നാം അതിനുവേണ്ടി തയ്യാറാകുന്നില്ല എന്നതാണ് സത്യം. ഇന്ന് നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് "ഇ -മാലിന്യം" അതായത് ഉപയോഗ ശൂന്യമായ ഉപകരണങ്ങൾ നാം പരിസരത്ത് വലിച്ചെറിയുന്നു. ഇതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചെറുതല്ല. വെയിലും മഴയും ഏറ്റു പുറത്തുവരുന്ന വെളുത്തീയം,കാരീയം, രസം, കാഡ്മിയം തുടങ്ങിയ വിഷ പദാർത്ഥങ്ങൾ മേൽ മണ്ണിനെ വിഷലിപിതമാകുകയും ഭൂഗർഭ ജലത്തെ വിഷമയമാക്കുകയൂം ചെയ്യും. ഇവ കൂട്ടി ഇട്ടു കത്തിച്ചാൽ സാധാരണ ഉണ്ടാകുന്ന മലിന പുകയേ കട്ടിലും ആറു മടങ്ങാണ് കൂടുതൽ. സംസ്ഥാനത്തു ഇ -മാലിന്യം കൂടിവരുന്നതിന്റെ ഭാഗമായി സർക്കാർ ഇ -മാലിന്യം ശേഖരിക്കാനും ശാസ്ത്രീയപരമായി നിർമാർജനം ചെയ്യാനും നടപടി എടുത്തിട്ടുണ്ട്. എന്നാലും സ്വയം അത്തരം ഉപദ്രവങ്ങൾ പരിസ്ഥിതിക്ക് ഏൽപ്പിക്കാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്.

ആര്യ കൃഷ്ണ,
10B ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം