12:48, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പറയരുത് നാമാരും
പ്രവൃത്തിയിൽ വരുത്തണം
കൃത്യമായി ദിനചര്യ വളർത്തണം
വ്യക്തി ശുചിത്വം രൂപപ്പെടുത്തണം
വീടും തൊടിയും
തൂത്തു തുടയ്ക്കണം
ചെടിയും മരങ്ങളും
വെച്ചു പിടിപ്പിക്കണം
കൊച്ചു ജലാശയങ്ങളെ
തട്ടിയുണർത്തണം
പാടുന്ന പാട്ടിന്റെ
ഈണമായി മാറണം
ശ്വസിക്കുന്ന വായുവിൻ
ശുദ്ധിയായി മാറണം
ശ്രീയായി മാറണം
ചുറ്റും സമൂഹത്തിനു
മാതൃകയാവണം