ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ദൈവം നൽകിയ കുഞ്ഞ്
ദൈവം നൽകിയ കുഞ്ഞു
ദൈവം നല്കിയ കുഞ്ഞ്......... ഒരു കൊച്ചുഗ്രാമമായിരുന്നു കാനി ഗ്രാമം. അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. അമ്മിണി എന്നായിരുന്നു അവളുടെ പേര്.അങ്ങനെ ഒരു ദിവസം അവൾക്കൊരു മകൾ ഉണ്ടായി. അമ്മിണിയമ്മ അവൾക്കൊരു പേരു നല്കി. വിലാസിനി എന്നായിരുന്നു പേര്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മിണി അ വളെയും കൂട്ടികൊണ്ട് പുഴയുടെ തീരത്ത് അലക്കുവാനായ് പോയി.അവൾ ഒരു കൂട്ടയ്ക്കകത്ത് കുഞ്ഞിനെ വച്ച് എന്നിട്ട് കുട്ടയുടെ അരികെ ഒരു കല്ല് താങ്ങി വച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒഴുക്കിൻ്റെ ശക്തിയാൽ കുട്ടതാങ്ങിയിരുന്ന കല്ല് ഒഴുക്കിൽ പെട്ടു പോയി. അപ്പോൾ കുട്ട നദിയിലൂടെ ഒഴുകി പോയി. അപ്പോൾഅമ്മിണിയമ്മ നിലവിളിച്ചോണ്ടു പറഞ്ഞു.. ആരെങ്കിലും എൻ്റെ മകളെ രക്ഷിക്കണേ........ അയ്യോ.... അവൾ ബോധം കെട്ടുവീണു. പിന്നീട് എന്നും അവൾ ആ നദിയുടെ തീരത്ത് വന്നിരുന്ന് കരഞ്ഞ് പ്രാർത്ഥിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം അവൾ നദിയുടെ തീരത്ത് പ്രാർത്ഥിച്ചിരിക്കുമ്പോൾ അവിടെ ഒരാൾ പ്രത്യക്ഷപ്പെട്ടു.അത് മറ്റാരു മായിരുന്നില്ല ദൈവമായിരുന്നു. അപ്പോൾ അവൾ ദൈവത്തോട് പറഞ്ഞു. ദൈവമേ എനിക്കെൻ്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. ദൈവം അമ്മിണിയോട് പാഞ്ഞു. മകളെ ... നീ വിഷമിക്കേണ്ടതില്ല. നിൻ്റെ മകളെ ഞാൻ നല്കാം .ദൈവമേ എൻ്റെ മകളെ തിരിച്ചു തരൂ.. മകളെ നിൻ്റെ വീട്ടിലെ തൊട്ടിലിൽ വിലാസിനി ഉണ്ടാകും. നന്ദി ദൈവമേ പക്ഷേ ദൈവമേ എൻ്റെ മകളെ എവിടെ നിന്നാണ് ലഭിച്ചത്? നദിയുടെ ഇക്കരെ മത്സ്യങ്ങൾ ഒരു കുട്ട കൊണ്ടുവന്നതാണ്.അപ്പോൾ അതിൽ കുഞ്ഞുണ്ടായിരുന്നു. നന്ദി ദൈവമേ. അവൾ വീട്ടിലേക്ക് വേഗം ഓടിപ്പോയി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ