ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസും മുൻകരുതലുകളും

07:30, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസും മുൻകരുതലുകളും | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസും മുൻകരുതലുകളും

ഇന്ന് നമ്മുടെ ലോകം വല്ലാതെ വേദനിക്കുകയാണ്. കാരണം ഒരു വലിയ മഹാമാരി നമുക്ക് വന്നുപെട്ടു. 'കോവിഡ് 19' എന്നറിയപ്പെടുന്ന കൊറോണ വൈറസ്. ഈ വൈറസ് മൂലം ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് പേർ രോഗബാധിധരായി. ധാരാളം പേർ മരണപ്പെട്ടു കൊണ്ടിരിക്കുന്നു.

കൊറോണ വൈറസ് വരാതിരിക്കാൻ നാം ചില മുൻകരുതലുകൾ എടുക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. കൂട്ടം കൂട്ടമായി നിൽക്കാതെ നിശ്ചിത അകലം പാലിക്കുക. വീടുകളിൽ അടങ്ങിയിരിക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.

ചൈനയിലെ വുഹാനിൽ തുടങ്ങി വെച്ച ഈ വൈറസ് വ്യാപനം ലോക രാജ്യങ്ങളിലേക്ക് പടർന്നിരിക്കുകയാണ്. ഈ മഹാമാരിക്ക് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. അതിനാൽ എല്ലാവരും സാമൂഹ്യ അകലം പാലിച്ചു വീടുകളിൽ സുരക്ഷിതരായിരിക്കണം.

ഹഫീന എം ടി
4B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം