ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി 3

07:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = മുക്തി | color=4 }} ലോകരാഷ്ട്രങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുക്തി

ലോകരാഷ്ട്രങ്ങളെല്ലാം ചർച്ച ചെയ്യുന്ന ഒരു സുപ്രധാന വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് പരിസ്ഥിതി. മനുഷ്യന്റെ ദുർവിനിയോഗം മൂലം മാറിവരുന്ന ഋതുഭേദങ്ങൾ നമ്മുടെ ജീവനു മാത്രമല്ല നിരപരാധികളായ പക്ഷികളുടെയും മൃഗങ്ങളുടെയും ജലജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്. പരിസ്ഥിതിക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തികൾ മൂലം ഇന്ന് പല ജീവികളും ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. ഡോഡോ പക്ഷിയും കൽവേരിയ ചെടിയും ഒരു ഉദാഹരണം മാത്രമാണ്.
ജലവും വായുവും മണ്ണും അവയിൽ വസിക്കുന്ന ജീവജാലങ്ങളും ചേർന്നാണ് പരിസ്ഥിതി ഉണ്ടാകുന്നത്. പരിസ്ഥിതിയിൽ വിവിധതരം ഭക്ഷ്യ ശൃoഖലയുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിൽ ഒരു ജീവിയുടെ എണ്ണം കുറഞ്ഞാലും കൂടിയാലും ആ ഭക്ഷ്യശൃoഖല തന്നെ നശിക്കും. മനുഷ്യന്റെ അത്യാഗ്രഹം മൂലം ഒരുപാട് ഭക്ഷ്യശൃoഖല ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെട്ടിട്ടുണ്ട്.
ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതോടെ ജലാശയങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവികൾ ഭൂമിയിൽ കുറയും. ജലത്തിന്റെ ഒഴുക്ക് നിലക്കുന്നതോടെ പ്രകൃതിയുടെ താളം തെറ്റും പിന്നീട് നമ്മൾ മനുഷ്യർക്ക്‌ നേരെ ഭീഷണി ഉയരും.
ജൂൺ 5 ലോക പരിസ്ഥിതി ദിനം. അന്നുമാത്രം നമ്മൾ പരിസ്ഥിതിയെ ഓർക്കുകയും അന്നൊരു വൃക്ഷത്തൈ നടുകയും ചെയ്യും. എന്നാൽ പിന്നീടതിനെ ശ്രദ്ധിക്കാനോ പരിചരിക്കാനോ നമ്മൾ സമയം കണ്ടെത്താറില്ല. പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയിൽ നമ്മളിതുവരെ ഒരു വൃക്ഷത്തൈ പോലും നാട്ടു വളർത്തിയിട്ടില്ല.
ആദ്യം വേണ്ടത് പ്രകൃതിയെ അറിയുക. പിന്നീട് പ്രകൃതിയിലെ വിഭവങ്ങളെ ഉപയോഗിക്കുക. പിന്നീട് പ്രകൃതിയെ സംരക്ഷിക്കുക. നമ്മൾ പ്രകൃതിയിലെ വിഭവങ്ങളും സമ്പത്തും ഉപയോഗിക്കുന്നതല്ലാതെ പ്രകൃതിയെ സംരക്ഷിക്കുന്നില്ല.
പരിസ്ഥിതിയാണ് നമ്മുടെ ജീവന്റെ നിലനിൽപ്പുതന്നെ. ജീവജാലങ്ങൾക്ക് വേണ്ട വായു, വെള്ളം, ഭക്ഷണം, ഇന്ധനം എല്ലാം ഇതിൽ നിന്നുമാണ് ലഭിക്കുന്നത്. നമ്മൾ മനുഷ്യർ വൈദ്യുതിക്കുവേണ്ടി ഫോസിൽ ഇന്ധനങ്ങൾ കുഴിച്ചെടുക്കുകയും അത് കത്തിക്കുകയും ചെയ്യുന്നു. അമിതമായി ഫോസിൽ ഇന്ധനങ്ങൾ കുഴിച്ചെടുക്കുന്നത് മൂലം ആ പ്രദേശത്തെ ജീവജാലങ്ങളുടെ ജീവനു തന്നെ ഭീക്ഷണിയാണ്. ഫോസിൽ ഇന്ധനം കത്തിക്കുന്നതോടെ അന്തരീക്ഷത്തിൽ നമുക്ക് ദോഷകരമാകുന്ന വായു നിറയുകയും നമ്മുടെ ജീവനു ഭീക്ഷണിയാവുകയും ചെയ്യും. അതിനാൽ ഫോസിൽ ഇന്ധനത്തിന് പകരം ജലം, കാറ്റ്, സൂര്യ പ്രകാശം എന്നിവ ഉപയോഗിച്ചു വൈദ്യുതി ഉണ്ടാക്കാം. ഇതുപോലെ പല മാർഗ്ഗങ്ങളിലൂടെ പ്രകൃതിയിലെ വിഭവങ്ങൾ സൂക്ഷിക്കാനും ജീവജാലങ്ങളുടെ ജീവനുള്ള ഭീക്ഷണിയും നമുക്ക് മാറ്റാം.


ആഷ്‍മി ജി സുനീർ
8 E, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത