എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കർമ്മഫലം

04:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കർമ്മഫലം | color= 5 }} <center> <poem> ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കർമ്മഫലം

ഒരു ന‍ുള്ള് കണ്ണീര് വാർത്തുകൊണ്ടീ ലോക-
വ്യഥയോട് ചേരുന്ന‍ു നാമേവരും'
ഭയം വേണ്ടാ! കരുതലോടടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം.
സ‍ൃഷ്‍ടാവ് പോലും പകച്ചുപോയി
നിൻ ചെയ്‍തികൾ കണ്ടു കണ്ണടച്ചു.
സർവ്വവും വെട്ടിപിടിക്കുവാൻ നീ തീർത്ത
സമവാക്യം ഒന്നതിൽ പിറവി കൊണ്ടു.
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി.
ഈ മഹാമാരി തൻവിധിയോർത്ത‍ു കരയുവാൻ കഴിയില്ല
മന‍ുജാ ഇതു നിൻ കർമ്മഫലമല്ലയോ?
 

ഗൗരിശങ്കർ പി.എസ്
IX D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത