ഒരു നുള്ള് കണ്ണീര് വാർത്തുകൊണ്ടീ ലോക-
വ്യഥയോട് ചേരുന്നു നാമേവരും'
ഭയം വേണ്ടാ! കരുതലോടടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം.
സൃഷ്‍ടാവ് പോലും പകച്ചുപോയി
നിൻ ചെയ്‍തികൾ കണ്ടു കണ്ണടച്ചു.
സർവ്വവും വെട്ടിപിടിക്കുവാൻ നീ തീർത്ത
സമവാക്യം ഒന്നതിൽ പിറവി കൊണ്ടു.
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി.
ഈ മഹാമാരി തൻവിധിയോർത്തു കരയുവാൻ കഴിയില്ല
മനുജാ ഇതു നിൻ കർമ്മഫലമല്ലയോ?