ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ ആരോഗ്യം തന്നെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
01:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം തന്നെ സമ്പത്ത് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം തന്നെ സമ്പത്ത്
           ഇന്ന് നമ്മുടെ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വൻവിപത്താണ് കൊറോണ പോലുള്ള പകർച്ചവ്യാധികൾ . പരിസ്ഥിതിശുചിത്വത്തിലും വ്യക്തിശുചിത്വത്തിലും ഉണ്ടാകുന്ന അപാകത മൂലമാണ് ഇത്തരം വിപത്തുകൾ നമ്മുടെ സമൂഹത്തിൽ നടമാടുന്നത്. പരിഷ്കാരത്തിന്റെ ഉച്ചസൂര്യൻ തലയ്ക്കു മേൽ ഉദിച്ചു നിൽക്കുമ്പോഴും നമ്മുടെ സമൂഹം അന്തകാരത്തിലേക്ക് ആഴ്ന്നു കൊണ്ടിരിക്കുന്നതിന്റെ ഒരു  കാരണം ഇതു തന്നെയാണെന്നതിന് യാതൊരു സംശയമില്ല. നമ്മുടെ ആരോഗ്യ പരിപാലനത്തിന് പരിസ്ഥിതി ശുചിത്വത്തിനും അതുപോലെ തന്നെ വ്യക്തി ശുചിത്വത്തിനും ഒരു പോലെ പങ്കുണ്ട്. പണത്തിനു പിറകെയുള്ള നെട്ടോട്ടത്തിനിടയിലും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. അത് നമ്മുടെ ആരോഗ്യം തന്നെയാണ്. തിരക്കേറിയ ജീവിതത്തിനിടയിലും അൽപ്പനേരമെങ്കിലും ആരോഗ്യ പരിപാലനത്തിനായിമാറ്റി വെയ്ക്കേണ്ടതാണ്. ഇതിനായി ആഴ്ച്ചയിലൊരു ദിവസമെങ്കിലും Dry day ആചരിക്കേണ്ടതാണ്. ഇത് ഒരു പരിധിവരെ നമ്മളെ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്താനാകും. അതുപോലെ തന്നെ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ ശുദ്ധിയായിരിക്കാൻ ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. പൊതുസ്ഥലത് തുപ്പരുത്. ശുചിത്വം പാലിക്കുക. തിളപ്പിച്ച് ആറിയ വെള്ളംമാത്രം കുടിക്കുക. വീടും പരിസരവും വൃത്തിയായി സുക്ഷിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യമുള്ള ഒരു വ്യക്തിയെ,സമൂഹത്തെ,രാജ്യത്തെ നമ്മൾക്ക് സൃഷ്ടിക്കാനാവും.
ബാലു . ബി
9 A ജി ആർ എഫ് ടി എച്ച് എസ് കരുനാഗപ്പള്ളി കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം