വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കരുതലോടെ മുന്നേറാം

00:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ മുന്നേറാം

നമ്മൾ ഇത് വരെ നേരിട്ടിട്ടില്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് കോവിഡ് 19 എന്ന വൈറസിനെ പേടിച്ച് നമ്മളെല്ലാം ഇപ്പോൾ വീട്ടിനുള്ളിൽ കഴിയുകയാണ്.ഈ വൈറസിൽ നിന്ന് കരകയറാൻ ചില കാര്യങ്ങൾ ചെയ്താൽ മതിയാകും.അതിനെക്കുറിച്ചാണ് ഞാനിവിടെ പറയാൻ പോകുന്നത്.എപ്പോഴായാലും നമ്മൾ വ്യക്തിശുചിത്വം പാലിക്കണം.മറ്റുള്ളവരുമായി അകലം പാലിക്കാൻ ശ്രദ്ധിക്കണം.കൈകൾ മിക്കപ്പോഴും സോപ്പ് ഉപയാഗിച്ച് കഴുകുക.സോപ്പ് ഇല്ലാത്ത പക്ഷം സാനിറ്റൈസർ ഉപയോഗിക്കുക.പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക.മാസ്ക്ക് ഇല്ലെങ്കിൽ തൂവാല ഉപയോഗിച്ചെങ്കിലും വായും മൂക്കും പൊത്തിപ്പിടിക്കുക.വൃത്തിയില്ലാത്ത കൈകൾ കൊണ്ട് വായ്,മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക.ആൾക്കൂട്ടമുള്ളയിടങ്ങളിൽ പോകാതിരിക്കുക.എന്തെങ്കിലും വൈയ്യായിക തോന്നുവാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.നിങ്ങൾ എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.പച്ചക്കറി,പഴങ്ങൾ എന്നിവ കഴിക്കുക,കൂടാതെ ധാരാളം വെള്ളം കുടിക്കുക.സ്വയം ചികിത്സ ഒഴിവാക്കുക.നിപ്പയെ പോലുള്ള മഹാമാരിയിൽ നിന്ന് രക്ഷ നേടിയ നമുക്ക് ഉറപ്പായും കോവിഡ് 19 ൽ നിന്നും രക്ഷ നേടാൻ സാധിക്കും.

ഐശ്വര്യ
6 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം