ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ദത്തുവിനെ മാറ്റിയ കൊറോണക്കാലം
ദത്തുവിനെ മാറ്റിയ കൊറോണക്കാലം
ദത്തുവിന്റെ വീട്ടിൽ എല്ലാ ദിവസവും ഒരു പൂച്ചക്കുട്ടി വരാറുണ്ടായിരുന്നു. കഴിച്ചതിന്റെ ബാക്കി ആഹാര അവശിഷ്ടങ്ങൾ തിന്നാനാണ് ആ പൂച്ച വരുന്നത്. എന്നാൽ ദത്തു ഒളിച്ചു നിന്ന് കല്ലെടുത്ത് എറിയുമായിരുന്നു. അപ്പോൾ അമ്മയും അച്ഛനും പറയും..., എടാ... പാവമല്ലേ... ആ പൂച്ച. അതിനു സംസാരിക്കാനൊന്നും അറിയില്ലല്ലോ.. ഇനി എറിയരുതേ എന്ന്. ശരി എന്ന് ദത്തുമൂളും. വീണ്ടും അവൻ എറിയുക തന്നെ ചെയ്യും. ഇപ്പോൾ ആ പൂച്ചയെ കാണുന്നില്ല. കൊറോണ പടർന്നു പിടിച്ച് എല്ലാവരും ദുരിതം അനുഭവിക്കുമ്പോഴും ആ പൂച്ചയെ അവൻഓർമ്മിച്ചു.. അതിന് ഭക്ഷണം കൊടുക്കാൻ തള്ളപ്പൂച്ച കാണുമോ...? ആ പൂച്ച വരാത്തത് എന്തുകൊണ്ടാണ്...? ഞാൻ എറിയും എന്ന് പേടിച്ചിട്ടാണോ...? ഇനി ആ പൂച്ച ആഹാരം കിട്ടാതെ ചത്തുപോയോ എന്തോ...? ഞാൻ അമ്മയോടും അച്ഛനോടും പൂച്ചയെ ക്കുറിച്ച് പറഞ്ഞപ്പോൾ അവരും പറയുകയാണ് നിന്റെ എറി പേടിച്ചിട്ടാണ് വരാത്തതെന്ന്. ഞാൻ ഇനി എറിയില്ല എന്ന് അവൻപറഞ്ഞു.... കൊറോണക്കാലത്തു മനുഷ്യൻ അനുഭവിക്കുന്ന വേദനകളെക്കുറിച്ച് ടെലിവിഷനിലും മറ്റും വാർത്തകൾ കേൾക്കുമ്പോൾ മനുഷ്യന്റെ അവസ്ഥയും ദയനീയം ആയി തോന്നുന്നു. എല്ലാം ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ മിണ്ടാപ്രാണികളുടെ കാര്യം എത്രയോ ദയനീയമാണ്. കൊറോണക്കാലത്തു വീട്ടിൽ ഇരുന്ന് കുറെ കാര്യങ്ങൾ മനസ്സിലാക്കിത്തരാൻ അവന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞു. കുസൃതികൾ കുറെ കുറഞ്ഞു കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാക്കാൻ പഠിച്ചു. വീട്ടിലുള്ള എല്ലാവരും കൊറോണയെപ്പോലുള്ള മഹാമാരിയായ അസുഖങ്ങൾ ഇനി ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നതു കേട്ട് അവനും അവരോടൊപ്പം പ്രാർത്ഥിച്ചു.... ദൈവമേ..... ഈ കൊറോണ... എന്ന വൈറസ് എത്രയും പെട്ടന്ന് ലോകത്ത് നിന്നും ഒഴിഞ്ഞു മാറി സകല ആളുകൾക്കും നല്ലത് വരുത്തേണമേ എന്ന് പ്രാർത്ഥിച്ചു. ഞാൻ എറിഞ്ഞു ഓടിക്കുന്ന പൂച്ചക്കുട്ടി..... ഇനിയും ആഹാര അവശിഷ്ടങ്ങൾ തിന്നാൻ വരണേ... എന്നും പ്രാർത്ഥിച്ചു..
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ
|