ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

കോവിഡ് 19 എന്ന മഹാമാരി

ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു രോഗമുണ്ടെങ്കിൽ അത് മറ്റൊന്നുമല്ല കോവിഡ് 19 തന്നെ.2020 നല്ലൊരു പുതുവർഷമായി മാറും എന്ന പ്രതീക്ഷയോടെ എല്ലാവരും പുതുവർഷം ആഘോഷിക്കുമ്പോഴാണ് ഈ മഹാ വൈറസ് ചൈനയിൽ കുടിയേറുന്നത്.തുടർന്ന് ലോകാരോഗ്യ സംഘടന ഈ വൈറസ് കൊറോണ ആണെന്ന് തിരിച്ചറിഞ്ഞു.ഇതു മൂലം ഉണ്ടാകുന്ന രോഗത്തെ കോവിഡ് 19 എന്ന് വിളിക്കുകയും ചെയ്തു. നിമിഷത്തിൽ നൂറോളം ജീവൻ എടുത്തുകൊണ്ടാണ് ഈ വൈറസ് ചൈനയിൽ പെരുകിയത്.ചൈനയിൽ മാത്രമേയുള്ളൂ ഈ രോഗം എന്ന് മറ്റ് ലോകരാജ്യങ്ങൾ ആശ്വസിച്ച് ഇരിക്കുമ്പോഴാണ് ദിവസങ്ങൾക്കുള്ളിൽ ഈ വൈറസ് എല്ലാ രാജ്യങ്ങളിലും കടന്നു കയറിയത്. ഒരു പ്രതിരോധമരുന്നുകൾക്കും പിടിതരാതെ ലക്ഷക്കണക്കിന് ജീവനെ എടുത്ത് മുന്നേറുന്ന ആ വൈറസ് ലോകരാജ്യങ്ങൾക്ക് തന്നെ തലവേദന സൃഷ്ടിക്കുകയാണ്. മികച്ച ആരോഗ്യസുരക്ഷയും സംവിധാനങ്ങളും അമേരിക്കയിലാണ് എന്നു നാം കരുതിയിട്ടുപോലും കൊറോണവൈറസിനു മുന്നിൽ തലതാഴ്ത്തി നിൽക്കുകയാണ് അമേരിക്ക എന്ന ഡൊണാൾഡ് ട്രംപിന്റെ രാജ്യം.യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി,സ്പെയിൻ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരമാണ്. ഈ വൈറസ് മൂലം രാജ്യങ്ങളെല്ലാം തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിരിക്കുകയാണ്.ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ജനങ്ങളുചട സുരക്ഷയ്ക്ക് വേണ്ടിയാണ്.എന്നിട്ടും ജനങ്ങൾ ഇതിന്റെ അപകടങ്ങൾ എന്തെന്നറിയാതെ നിയമം ലംഘിച്ച് പുറത്തിറങ്ങി നടക്കുകയാണ്.ഇപ്പോൾ തന്നെ എണ്ണം തിട്ടപ്പെടുത്താത്ത രീതിയിൽ രോഗം ലോകത്ത് വ്യാപിച്ചു കഴിഞ്ഞു. കോവിഡ് 19 രോഗം മൂലം ഒന്നരലക്ഷത്തിലധികം പേർ ലോകത്ത് മരണമടഞ്ഞു കഴിഞ്ഞു. ഇൻഡ്യയിൽ കോവി‍‍ഡ് 19 നെ നമ്മൾ മറ്റു ലോകരാജ്യങ്ങളെക്കാളും വളരെ യുക്തിയോടെ നേരിട്ടു വരുന്നു.ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇൻഡ്യ. എന്നിട്ടും നാം ഒരു പരിധി വരെ കോവിഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് ലോകരാജ്യങ്ങൾക്കു മുമ്പ് തന്നെ നമ്മൾ കൊറോണ വൈറസിനെ തുരത്താനുള്ള സമ്പൂർണ നടപടികൾ സ്വീകരിച്ചിരുന്നു.രാജ്യം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ആ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. ഇൻഡ്യയിൽ കോവിഡ് 19 തുരത്തുന്നതിൽ സംസ്ഥാനങ്ങൾക്ക് മാതൃകയാണ് നമ്മുടെ സ്വന്തം കേരളം.ഇൻഡ്യയിൽ മാത്രമല്ല ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് കേരളം. ഇതിനെല്ലാം കാരണം കേരളത്തിലെ സർക്കാരും ജനങ്ങളും തന്നെയാണ്.അവർ ഓരോരുത്തരും ഒത്തൊരുമയോടെ പ്രവർത്തിച്ചതു കൊണ്ടാണ് നമുക്ക് കോവിഡിന് മുൻപിൽ പൊരുതാൻ കഴിഞ്ഞത്. ഈ മഹാമാരി കാരണം ഓരോ രാജ്യങ്ങളും വളരെ വലിയ സാമ്പത്തിക മാന്ദ്യമാണ് നേരിടുന്നത്.രാജ്യങ്ങൾ തമ്മിലുള്ള ചരക്കുഗതാഗതവും പൊതു ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്.മാത്രമല്ല രാജ്യത്തെ പരീക്ഷകൾ,ജോലികൾ തുടങ്ങിയവയും നിർത്തി വച്ചിരിക്കുകയാണ്. വരുമാനമില്ലാതെ ഓരോ തൊഴിലാളിയും ദാരിദ്ര്യം അനുഭവിക്കുകയാണ്.ഇതിനെല്ലാം കാരണം ഓരോരുത്തരെയും വെല്ലുവിളിക്കുന്ന കൊറോണ തന്നെയാണ്.നാം എല്ലാവരും രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കാതെ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ കോവിഡ് 19 നെ തുരത്താൻ സാധിക്കൂ.ഇത് നമുക്ക് വേണ്ടിയാണ് എന്ന ചിന്തയോടെ നല്ല നാളേയ്ക്കായി പ്രവർത്തിക്കണം.

വിനു വി
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം