23:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016(സംവാദം | സംഭാവനകൾ)('{{{BoxTop1 | തലക്കെട്ട്=തെളിഞ്ഞ മാനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനമേ എത്ര മനോഹരം നീ
പകലിൻ വെളിച്ചത്തിൽ നീ-
നീലമേഘങ്ങളാൽ മനോഹരം,
രാത്രിയാം ഇരുട്ടിലും നീ കുഞ്ഞു-
താരകങ്ങളാൽ മനോഹരം.
അനന്ദമാം നിൻ സൗന്ദര്യം
നിശയേയും പുലരിയേയും
മനോഹരമാക്കുന്നു.
നിശയിലും നീ തെളിഞ്ഞു നില്-
ക്കുന്നു പകലിലും നീ തെളിഞ്ഞു-
നിൽക്കുന്നു, മഴ വരും നേരം -
നിൻ മുഖം വിളറുന്നു ഇരുട്ടാൽ,
അന്നു നീ അടക്കിവെച്ചിരുന്ന-
നിൻെറ സങ്കടങ്ങൾ മഴ മുത്തുക-
ളായി കരഞ്ഞു തീർക്കുന്നു,
മാനവർ തങ്ങളുടെ സങ്കടങ്ങളെ-
അടക്കിവച്ചിരുന്നു ഒരു നാൾ
കരഞ്ഞു തീർക്കും പോലെ.