പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/കൊറോണ വന്ന വഴി
കൊറോണ വന്ന വഴി
ഞാൻ ആദ്യം എന്നെ പരിചയ പെടുത്താം.ഞാൻ കൊറോണ വൈറസ് അഥവാ കോവിഡ് 19.ഞാൻ ചൈനയിൽ നിന്നുമാണ് വരുന്നത്.അപ്പോൾ നിങ്ങൾക്കൊരു ചോദ്യം ഉണ്ടാവും, ചൈനയിൽ ഞാൻ എങ്ങനെ എത്തിയെന്ന് എങ്ങനെയാണെന്നുവച്ചാൽ ഞാൻ ഒരു കാട്ടു പന്നിയുടെ വയറിലാണ് ജീവിച്ചിരുന്നത്.വുഹാൻ എന്ന പട്ടണത്തിലാണ് ഞാൻ ആദ്യം എത്തിയത്. വുഹാനിലെ ഒരു ഇറച്ചി വെട്ടുകാരൻ കാട്ടു പന്നിയുടെ വയറു കീറി ആന്തിരിക അവയവങ്ങളെല്ലാം പുറത്ത് കളയുന്നതിനിടെ ഞാൻ ആ തക്കം നോക്കി ആ ഇറച്ചി വെട്ടുകാരന്റെ കയ്യിൽ ചെന്നു പറ്റി.അയാൾ മൂക്കിൽ ചൊറിഞ്ഞപ്പോൾ ഞാൻ ശ്വാസനാളം വഴി ശ്വാസകോശത്തേക്കു എത്തി ചേർന്നു.ഞാൻ 14 ദിവസം കൊണ്ട് ലക്ഷ കണക്കിനും കോടി കണക്കിനും കുഞ്ഞുങ്ങളെ പെറ്റ് പെരുകും.അപ്പോഴേക്കും പനിയും ചുമയും തുമ്മലും ശ്വാസതടസവും അനുഭവപ്പെടും. ഈ ലക്ഷണങ്ങൾ ഉള്ളവർ തൂവാലയോ ടിഷ്യുയോ കൊണ്ട് മൂക്കും വായും മറച്ചു പിടിക്കണം അല്ലെങ്കിൽ ഞാൻ ഈ ഉമിനീരിലൂടെ മറ്റുള്ളവരിലേക്ക് എത്തും.ഇങ്ങനെയാണ് ഞാൻ ചൈനയിൽ പടർന്നത്. രാമു എന്ന ഒരാളുടെ ദേഹത്ത് ഞാൻ കയറി ഇരുന്നിട്ട് കുറെ ദിവസമായി പക്ഷെ രാമു അത് അറിഞ്ഞിട്ടില്ല.രാമു കേരളത്തിലേക്കുവരാൻ വിമാനത്തിൽ കയറിയപ്പോൾ വിമാനത്തിലെ എല്ലാവരിലും ഞാൻ പോയി കയറി.രാമു വിമാനം ഇറങ്ങി തീവണ്ടിയിലാണ് അവന്റെ വീട്ടിൽ പോവുന്നത്.തീവണ്ടിയിൽ കയറിയപ്പോൾ അവിടെ ഉള്ളവരിലും ഞാൻ ചെന്നു കയറി.അങ്ങനെ കൊച്ചു കേരളത്തിലെ കുറച്ചു ആളുകളുടെ ദേഹത്തെല്ലാം ഞാൻ കയറി.പക്ഷെ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു.രാജ്യം മുഴുവൻ ലോക്ക്ഡൌൺ പ്രഖ്യപിച്ചു.ആളുകളൊന്നും പുറത്തിറാകുന്നില്ല അതിൽ ഞാൻ കുറെ നശിച്ചു.അധികം വൈകാതെ തന്നെ എനിക്കെതിരെ മരുന്ന് കണ്ടു പിടിക്കും എന്ന് എനിക്കറിയാം പക്ഷെ ഞാൻ തോറ്റു തരില്ല. "നമ്മൾ അതിജീവിക്കും ഈ കൊറോണ വൈറസിനെ.ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ