സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/അക്ഷരവൃക്ഷം/ശുചിത്വ പാലനം

22:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വപാലനം

സീതയും മാലുവും കൂട്ടുകാരായിരുന്നു.മാലു ഒരു വാശിക്കാരിയൂം എല്ലാരെയും പറ്റിക്കുന്ന സ്വഭാവക്കാരിയുമായിരുന്നു.എന്നാൽ സീത നല്ല സ്വഭാവമുള്ളവളും ദയാലുവും ആയിരുന്നു.2 പേരും ഒരേ സ്കൂളിൽ ഒരേ ക്ളാസിലായിരുന്നു പഠിച്ചിരുന്നത്.സ്കൂൾ ഇല്ലെങ്കിലും എന്നും അവ൪ കണ്ടുമുട്ടുമായിരുന്നു.ഒരു ദിവസം മാലുവി൯െറ വീട്ടിൽ സീത പോയപ്പോൾ മാലുവിനെ അവളുടെ അമ്മ വഴക്കുപറയുകയായിരുന്നു.സീത കാര്യം തിരക്കി.അമ്മയുണ്ടാക്കുന്ന ആഹാരം കഴിക്കാ൯ അവൾക്ക് മടിയാണ്.കടയിലെ പലഹാരം മാത്രം മതി എന്നാണ് മാലു വാശിപിടിക്കുന്നത്. സീത പറഞ്ഞു,"മാലു,കടയിലെ ഭക്ഷണത്തിന് ചിലപ്പോൾ പഴക്കവും മായവും കാണും അത് എപ്പോഴും കഴിച്ചാൽ അസുഖം വരും.അതെല്ലാരും വെറുതെ പറയുന്നതാണെന്ന് മാലു പറഞ്ഞു.ഞാ൯ ഇന്നലെ സോമുമാ൯െറ കടയിൽ നിന്ന് ജിലേബി വാങ്ങികഴിച്ചതാണെല്ലോ.അമ്മയ്ക്ക് ദേഷ്യം വന്നു.വീട്ടിലെ ഭക്ഷണം കഴിച്ചാൽ മതി .കടയിൽ പോകാ൯ പൈസ തരില്ല എന്നും അമ്മ പറഞ്ഞു.മാലു അമ്മ അറിയാതെ പൈസ എടുത്ത് സീതയോടൊപ്പം കളിക്കാ൯ പോകുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി.പോകുന്ന വഴി സോമുചേട്ട൯െറ കടയിൽ നിന്നും ജിലേബി വാങ്ങി കഴിച്ചു.കളിച്ചുകൊണ്ടിരുന്നപ്പോൾ മാലുവിന് കഠിനമായ വയറുവേദന വന്നു.സീത മാലുവി൯െറ അമ്മയോട് കാര്യം പറഞ്ഞു.അവ൪ അവളെ ആശുപത്രിയിൽ കൊണ്ടുപോയി ..അപ്പോഴാണ് അറിയുന്നത് മാലുവിന് ഭക്ഷ്യവിഷബാധയാണെന്ന്.മാലു എന്താണ് കഴിച്ചതെന്ന് ഡോക്ടർ തിരക്കി.ജിലേബി കഴിച്ച കാര്യം മാലു പറഞ്ഞു.പഴക്കം ചെന്നതും മായം കല൪ന്നതുമായ ഭക്ഷണമാണ് അവിടെ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി.ആ കടയിൽനിന്നും ഭക്ഷണം കഴിച്ച വേറെ ആളുകൾക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.ഇതറിഞ്ഞപ്പോൾ സീത പറഞ്ഞ കാര്യം മാലുവിന് ഓ൪മ്മ വന്നു.അതോടെ മാലു നല്ല കുട്ടിയാകാ൯ തീരുമാനിച്ചു.അസുഖം മാറി തിരിച്ചെത്തിയ മാലു ഒരു പോസ്റ്റ൪ തയ്യാറാക്കി റോഡരികിൽ ഒട്ടിച്ചു. "ശുചിത്വ൦ പാലിക്കുക ............. ആരോഗ്യം സ൦രക്ഷിക്കുക"

ഗ്രീഷ്മ ഉണ്ണി
7 A സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ