ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കൊറോണ

22:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limayezhuvath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

എന്റെ പേര് സനൂപ, ഞാൻ പാലക്കാട് ജില്ലയിലെ എടത്തറ ഗവ:യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

2020ൽ ഞങ്ങൾക്ക് പരീക്ഷയുണ്ടായിരുന്നില്ല. കാരണം ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ് ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയിരിക്കുന്നു. കൂടാതെ ലക്ഷക്കണക്കിന് ആളുകളിലാണ് രോഗം വ്യാപിച്ചിരിക്കുന്നത്. ആയതിനാൽ ഇന്ത്യയിൽ കൂടുതൽ ജനങ്ങളിൽ വൈറസ് പടരാതിരിക്കാൻ വേണ്ടി പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗൺ കാലാവധി കഴിയുന്നതുവരെ ആരും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല.

അഥവാ

  • പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കുക
  • മറ്റുള്ളവരുമായി കുറഞ്ഞത് 1മീറ്റർ അകലം പാലിക്കുക
  • പുറത്ത് പോയി വന്ന ശേഷം ഉപയോഗിച്ച വസ്ത്രം കഴുകുകയും കുളിക്കുകയും ചെയ്യുക
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • കൂടാതെ ഇടയ്ക്കിടെ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ 20സെക്കന്റ് നേരം വൃത്തിയായി കഴുകേണ്ടതുമാണ്.

എത്രയും പെട്ടെന്ന് ഈ വൈറസ് നശിച്ച് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകി കാത്തു രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

സനൂപ
3 C ജി.യു.പി.എസ് എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം