എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ ഡോക്ടർ നീന
{{BoxTop1 | തലക്കെട്ട്= ഡോക്ടർ നീന | color= 2
ഒരു സ്ഥലത്ത് നീനു എന്ന് പേരുള്ള പെൺകുട്ടിയുണ്ടായിരുന്നു.. ചെറുപ്പം മുതൽ ഡോക്ടർ ആവണം എന്ന് ആഗ്രഹത്തോട് കൂടി ജനിച്ചവൾ.. അവളുടെ അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്.. അച്ഛൻ ഒരു സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ പിറന്നയാൾ.. അമ്മ ഒരു സാധരണ കുടുംബത്തിൽ പിറന്നത്.. അമ്മയ്ക്ക് അവളുടെ ആഗ്രഹത്തിന് യാതൊരു താൽപര്യവും ഇല്ലായിരുന്നു.. അവളുടെ അമ്മയ്ക്ക് അവളെ ഒരു ടീച്ചർ ആക്കാൻ ആയിരുന്നു ആഗ്രഹം.. നീനയുടെ അമ്മയുടെ സ്വഭാവത്തെ പറ്റി പറയുകയാണെകിൽ പൈസ അനാവശ്യ കാര്യങ്ങൾക്കായി ചിലവാക്കുന്ന ഒരു പ്രകൃതം. നീന +2കഴിഞ്ഞു എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി. പഠിത്തത്തിൽ മികച്ചവൾ. എൻട്രൻസിന് അപേക്ഷ കൊടുക്കാനിരിക്കെ അവൾ അവളുടെ അമ്മയുമായി വാക്കുതർക്കമുണ്ടായി.. അവളുടെ അമ്മയുടെ പ്രെതികരണം ഇതായിരുന്നു.. ഡോക്ടറിന് പഠിക്കുകയാണെങ്കിൽ എന്റെ കൈയിലെ ഒരു പൈസ പോലും പഠനത്തിന് ചിലവാക്കില്ല എന്ന്. ഇത് കേട്ട് നീന അമ്പരന്നു. അങ്ങനെ എൻട്രൻസിൽ നാലാം റാങ്ക് കരസ്ഥമാക്കി നിനക്ക് എംബിബിസ് നു പൈസ കൊടുക്കാതെ സീറ്റും ലഭിച്ചു. ചെറിയ ചില ജോലികൾ ചെയ്തു അവൾ ആദ്യമൊക്കെ സെമസ്റ്റർ ഫീസ് adachu... ബാക്കിയുള്ള ഫീസ് അങ്ങനെ അടക്കും എന്ന് ആലോചിച്ച അവൾ പരിഭ്രാന്തയായി... അങ്ങനെയിരിക്കെ അവൾക്കൊരു ലോട്ടറി അടിച്ചു... ആ പൈസ അവളുടെ ഡോക്ടർ പഠനം ആരുടേയും സഹായം ഇല്ലാതെ പൂർത്തിയാക്കി... അങ്ങനെ ഒരു ദിവസം ലോകത്ത് കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന് പേരുള്ള വൈറസ് പനി വ്യാപിച്ചു... ഈ പനി മൂലം നിരവധി പേര് മരിക്കുകയും ലക്ഷക്കണക്കിന് പേര് നിരീക്ഷണത്തിലാകുകയും ചെയ്തു... നിർഭാഗ്യ വച്ചാൽ നീനയുടെ അമ്മയുമായി പനി ബാധിച്ചു നിരീക്ഷണത്തിലായി.. നീനയുടെ അമ്മക്ക് കോവിഡ് 19 സ്ഥിതീകരിചു... തുടർന്ന് നീന ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലിലേക്ക് മാറ്റി... നീനയെ കണ്ട അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിഞ്ഞു... ക്രെമേണ അവളുടെ അമ്മയുടെ രോഗം ഭേദമാകുകയും താൻ യാതൊരു സഹായവും ചെയ്തില്ല എന്ന കുറ്റബോധം അമ്മക്കുണ്ടായി.. തന്റെ മകളെ പോലെ ലക്ഷക്കണക്കിന് ഡോക്ടർമാർ ഭയപ്പെടാതെ കോവിഡ് ബാധിച്ച രോഗികളെ പരിചരിക്കുകയും ചെയ്യുന്നു... തന്റെ മകളെ ഓർത്തു ആ അമ്മ അഭിമാനിച്ചു.... ഈ ഡോക്ടർ മാരാണ് നമ്മുടെ കാണപ്പെട്ട ദൈവമെന്നു പറയുന്നത്.......