അമ്മയാം പ്രകൃതി
നന്മയാം പ്രകൃതി
എല്ലാം കനിഞ്ഞരുളും
മാനവനു നീ ജനനി വാക്കുകളില്ല വർണ്ണിക്കുവാൻ
നി സുന്ദരി മനോഹരി
പച്ച പട്ടുടുത്ത മലനിരകൾ
മുത്ത് കുട ചൂടിയ തെങ്ങോലകൾ
പൂഞ്ചോലകളാൽ തിർത്ത പാദസ്വരങ്ങൾ
കറ്റിൽ ചാഞ്ചാടിയാടും
വയൽ പൂക്കൾ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
കളകളം പാടും
കാട്ടരുവികൾ.
നീണക്ക് മാറ്റൊലി ഏകുന്നു മനോഹരി
ഇന്ന് നിൻ സൗന്ദര്യം
എങ്ങു പോയി
ഇന്നു നിൻ പച്ചപ്പ് ഇതെങ്ങു പോയി
മാനവൻ തൻ്റെ സ്വാർത്ഥതയ്ക്കായി
ബലിയാക്കിടുന്നു നിന്നെ
അവസാന മരം വെട്ടിടുമ്പോൾ
അവസാന നദിയും വറ്റിടുമ്പോൾ
ഓർക്കുക മനുജാ നീ നിൻ്റെ
നിലനിൽപ്പിന് അന്ത്യം കുറിച്ചിടുന്നു
കാത്തിടാം നമ്മുടെ പ്രകൃതിയെ
കാത്തിടാം വരും തലമുറയ്ക്കായ്