ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
ഫെബ്രുവരി മാസം വന്ന കൊറോണ എന്ന മഹാമാരി, എല്ലാവരെയും പേടിയിലാക്കി. മാർച്ച് 10 ന് കൊറോണ കാരണം നമ്മുടെ സ്കൂളുകളെല്ലാം അടച്ചു. പരീക്ഷകളും കലാപരിപാടികളും നിർത്തി വച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലോകം മുഴുവനും ലോക് ഡൗൺ ആയി ,അതിനാൽ എല്ലാവരും വീട്ടിൽ തന്നെ ഉപ്പ വീട്ടിലായതിനാൽ വീടുവളപ്പിൽ വാഴയും പച്ചക്കറികളുമെല്ലാം നട്ടു. എല്ലാ ദിവസവും അതിന് വെള്ളം നനക്കാറുണ്ട്.ലോക് ഡൗണ് ആയതിനാൽ ഉപ്പ വീട്ടിൽ ഉള്ളത് കൊണ്ട് ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കാറുണ്ട്. വിട്ടിൽ തന്നെ ഉള്ളത് കൊണ്ട് ഉമ്മയെ സഹായിക്കാറുണ്ട്. ഞങ്ങൾക്ക് കളിക്കാൻ ഉപ്പ പഴയ കളികൾ ഒരുക്കിയിട്ടുണ്ട്. അത് വെച്ച് ഞങ്ങൾ കളിക്കാറുണ്ട്. ഞങ്ങൾ വൈകുന്നേരം മുറ്റത്ത് പോയിട്ട് ഷട്ടിൽ കളിക്കാറുണ്ട്. രാത്രി പ്രാർത്ഥനക്ക് പുറമെ പുസ്തകവും വായിക്കാറുണ്ട്. പ്രാർത്ഥനയിൽ എന്നും ഈ രോഗം മാറാനായി പ്രാർത്ഥിക്കാറുണ്ട്. ഒരു പാട് ആളുകളാണ് ഇത് കാരണം പ്രയാസപ്പെടുന്നത്. ദിവസം ജോലിക്ക് പോകുന്നവരൊക്കെ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എല്ലാം മാറി പഴയ പോലെ ആവട്ടെ എന്ന് ആശിക്കുന്നു .പഠനങ്ങൾ മുടങ്ങി, ആരാധനാലയങ്ങൾ പൂട്ടി, വിഷു ആഘോഷ മോക്കെ നഷ്ടപ്പെട്ടു .നാഥാ എല്ലാം പെട്ടെന്ന് പൂർവ്വസ്ഥിതിയിലാക്കേണമേ...............
|