ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ | color=3 }} <center> <poem> അമ്മ എൻറെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

അമ്മ എൻറെ അമ്മ അമ്മയ്ക്ക് എൻ പൊന്നുമ്മ... സ്നേഹത്തിൻ പാലാഴി അമ്മ.. എനിക്കറിവിന്റെ കടലാണ് എൻ അമ്മ.. സ്നേഹിക്കുവാൻ എന്നെ പഠിപ്പിച്ചതമ്മ..
 കരുണയും കരുതലും ചൊല്ലിത്തന്നമ്മ..
ആദ്യാക്ഷരം മുതൽ എണ്ണി പഠിപ്പിച്ച ആദ്യത്തെ ഗുരുവാണ് എന്നമ്മ.. (അമ്മാ)
കഥയും കവിതയും ചൊല്ലിത്തന്നമ്മ..
 കൂടെ കളിച്ചും രസിപ്പിച്ചുമമ്മ.. കപടസ്നേഹങ്ങൾ തിരിച്ചറിയാനും കരുത്തോടെ മുന്നോട്ട് കുതിച്ചു പായാനും എന്നിലെ എന്നെ കണ്ടെത്തുവാനും
പ്രാർഥനയോടെൻറെ കൂടെനിന്നമ്മ...
വീടിൻനിലവിളക്ക് അമ്മ..
  സഹനത്തിൻ സാഗരമമ്മ..
 എൻറെ മുഖമൊന്നു വാടിയാൽ ഓടി വന്നെന്നെ കെട്ടിപ്പുണരും..എന്നമ്മ
 എൻറെ കൺകണ്ട ദൈവം ആണമ്മ.

സിദ്ധി എ എസ്
8 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത