കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ

21:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാൾവഴികൾ | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ നാൾവഴികൾ

വർത്തമാന കാലഘട്ട സമൂഹത്തിൽ ലോകമാകെ ചർച്ച ചെയ്യുന്ന കൊറോണ വൈറസ് മൂന്നു മാസത്തിനകം ലോകത്തിലെ 80 തിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ആഗോളതലത്തിൽ വമ്പന്മാരായ അമേരിക്കയും ചൈനയും സ്പെയിനും ഇറ്റലിയും അടക്കമുള്ള രാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് വൈറസ് ബാധ പെരുകുകയും മരണനിരക്ക് ഉയർന്ന് പൊങ്ങുകയും ചെയ്യുന്നത് ലോകമാകെ ഉറ്റുനോക്കുകയാണ്. നമ്മുടെ രാജ്യത്ത് മരണനിരക്ക് ഉയരുന്നതും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ലോകാരോഗ്യ സംഘടന കോവിഡ്-19 എന്ന് പേരിട്ടിരിക്കുന്ന കൊറോണ ആർ.എൻ.എ വൈറസ് കുടുംബത്തിൽ പെടുന്നു. ഇത് സാധാരണ ജലദോഷപ്പനി മുതൽ ന്യൂമോണിയ എന്നിവ വരെ ഉണ്ടാക്കുന്നു. ഈ വൈറസ് നമ്മുടെ അരികെ ഉണ്ടെന്ന വാർത്ത നമ്മെ ഭീതിയുളവാക്കും. ആഗോളതലത്തിൽ രോഗത്തെ കുറിച്ച് സൂചന ലഭിച്ചയുടൻ ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട്‌ ചെയ്ത നമ്മുടെ കേരളം പ്രതിരോധപ്രവർത്തനം തുടങ്ങിയത് നമുക്ക് വൈറസിനെ ഏകദേശം പിടിച്ചു നിർത്താനായി. എന്നിരിക്കെ വൈറസിനെ തുടച്ചുമാറ്റാൻ വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരും ആരോഗ്യവകുപ്പും മുന്നോട്ട് വെക്കുമ്പോൾ അത് പാലിക്കേണ്ടത് നമ്മുടെ കടമയാണ്. ലോക്ഡൗൺ മെയ്‌ മൂന്ന് വരെ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കെ, അത്ര എളുപ്പത്തിലൊന്നും പിന്മാറാൻ തയ്യാറില്ലെന്ന് രാജ്യത്തിന് മൊത്തം ബോധ്യപ്പെട്ടിരിക്കുന്നു. പ്രഭവ സ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന ചൈന സാധാരണ നിലയിലേക്ക് തിരിച്ച് പോകാനാരംഭിച്ചു എന്ന് ആശ്വാസിക്കുമ്പോഴാണ് കോവിഡിന്റെ പുനരാഗമന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നന്നത്. ഏഴുപത്തിയാറുദിവസത്തെ ലോക്ഡൗണും പ്രധിരോധവും ചൈനയെ സാധാരണ സ്ഥിതിഗതിയിലാക്കി. നമ്മുടെ കേരളത്തെയും ഇന്ത്യയെയും തിരികെ കൊണ്ടുവരാൻ സാധ്യമാണ്.സാമൂഹിക സുരക്ഷക്കായി നമ്മൾ ഓരോ ആളുകളും കൈകോർത്താൽ നാളെ നമുക്ക് അകറ്റാനാകുന്നതെയുള്ളൂ ഈ വൈറസ് ഭീകരനെ. സ്വന്തം ജീവനുപോലും വിലകൽപിക്കാതെ വെള്ള കുപ്പായമണിഞ്ഞ മാലാഖമാർ വൈറസിനെതിരെ പൊരുതുമ്പോൾ നമുക്കും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവാം.


മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസിന് അതിവേഗം പടരാൻ സാധിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവ് ഇപ്പോയുണ്ട്.വൈറസ് ഒരു ശരീരത്തിൽ പ്രവേശിച്ചാൽ വൈറസ് ബാധിച്ച വ്യക്തി ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത്, അതിന്റെ സ്വാഭാവിക ഉൽപാദന സംവിധാനത്തെ ഉപയോഗിച്ച്, തന്റെ പ്രവർത്തനത്തിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടന്ന് പെരുകിപ്പെരുകി വരികയാണ് വൈറസ് ചെയ്യുന്നത്. ഈ ഇരട്ടിക്കൽ പ്രക്രിയയ്ക്കിടെ സംഭവിക്കുന്ന വളരെ ചെറിയ തകരാറുകളോ വ്യതിയാനങ്ങളോ ആണ് വൈറസിന്റെ ജനിതകമാറ്റത്തിന് ( മ്യൂട്ടേഷൻ )ഇടയാക്കുന്നതും അങ്ങനെ പുതിയ സ്‌ട്രെയിനിനുള്ള വൈറസുകൾ രൂപമെടുക്കുന്നതും. ഇങ്ങനെ രൂപമെടുത്ത പുതിയ ജനിതകഘടനയുള്ള വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യറിലേക്ക് വ്യാപിക്കുമ്പോഴാണ് അത് 'നോവൽ 'വൈറസ് എന്നറിയപ്പെടുന്നതും അതിന് ചികിത്സ ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നതും. മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ഈ വൈറസിനെ തുരത്താൻ നമുക്ക് പരിസരം ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കാം. പ്രതിരോധ പ്രവർത്തനങ്ങൾകൊണ്ട് ആഗോളതലത്തിൽ ചർച്ച ചെയ്ത നമ്മുടെ കേരളത്തിലെ ആരോഗ്യപ്രവർത്തകരും സർക്കാറും നിർദേശിക്കുന്ന പ്രതിരോധ മാർഗങ്ങളായ

  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ്‌ എങ്കിലും വൃത്തിയായി കഴുകണം.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ചു മൂടണം.
  • കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ മൂക്ക് വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
  • പനി ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉളളവരോട് അടുത്ത് ഇടപഴകരുത്.
  • പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങളും വസ്ത്രങ്ങളും തുടങ്ങിയവ ഉപയോഗിക്കരുത്.
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം.
  • രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
  • മാസവും മുട്ടയും നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതി വേവിച്ചവ കഴിക്കരുത്.
  • വേവിക്കാത്ത മാംസം, പാൽ മൃഗങ്ങളുടെ അവയവങ്ങൾ എന്നിവ വരെ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാസം, മുട്ട, പാൽ എന്നിവ ഒരുമിച്ച് സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷൻ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതു വഴി രോഗാണുക്കൾ പടരാൻ സാധ്യതയുണ്ട്.അതിനാൽ ആ രീതി ഒഴിവാക്കണം.
  • വളർത്തു മൃഗങ്ങളുമായി സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്തിടപഴകരുത്.
  • രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം.
  • പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം.
  • രോഗിയെ ശുശ്രൂക്ഷിക്കുന്ന വർ, ആരോഗ്യപ്രവർത്തകർ എന്നിവർ മാസ്ക്, കണ്ണിന് സംരക്ഷണം നൽകുന്ന ഐ ഗോഗിൾസ് എന്നിവ ധരിക്കണം.
  • രോഗിയുടെ ശരീരസ്രവങ്ങളുമായിട്ട് നേരിട്ട് ബന്ധമുണ്ടാക്കരുത്. ഇതിനായി കയ്യുറകൾ, ശരീരം മുഴുവനും മൂടുന്ന ഏപ്രണുകൾ എന്നിവ ധരിക്കണം.
  • രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.

തുടങ്ങിയ ഈ നിർദേശങ്ങൾ പാലിച്ചു കൊണ്ട് നമുക്ക് എല്ലാവർക്കും ബ്രേക്ക് ദ ചെയ്നിൽ പങ്കാളികളാവാം


നജ ഫാത്തിമ
7 E കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം