നസരേത്ത് ഹോം ഇ.എം എച്ച്.എസ്.ബാലരാമപുരം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം,പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nazarethhome (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം, പരിസര ശുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം, പരിസര ശുചിത്വം.

നാം നമ്മുടെ ദേശത്തോട് സ്നേഹമുള്ളവരായിരിക്കണം. നമ്മൾ കാരണം ഒരു ജീവൻ പോലും പൊലിയരുത് എന്ന ദൃഢനിശ്ചയതോടെ വേണം നാം വളരേണ്ടത്. നമുക്ക് നൽകുന്ന നിർദ്ദേശം അതേ പോലെ അക്ഷരം പ്രതി നമ്മൾ പാലിക്കണം.

നമ്മൾ എത്രയെന്നു പറഞ്ഞാണ് വീട്ടിലിരിക്കുക, വല്ലപ്പോഴും പുറത്തിറങ്ങും. എന്നിട്ട് വെറുതെ നിൽക്കുമോ? നമ്മൾ ഒരു യാത്ര പോകുമ്പോൾ തന്നെ കാണാം ഒരു വശത്തു കൂടികിടക്കുന്ന പ്ലാസ്റ്റിക്കും, ചപ്പും, ചവറും. മറുവശത്തു നമ്മുടെ വാഹനങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം. പിന്നെ പ്രകൃതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ പ്രതികാരമായി ഉരുൾ പൊട്ടലും, പ്രളയവുമായി അവൻ തിരിച്ചു വരും. എത്രയെന്നു പറഞ്ഞു നമ്മൾ പ്രകൃതിയെ കുത്തി നോവിക്കും?

"A man is a social animal" എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത് എത്ര ശരിയാണ്. വ്യക്തി ശുചിത്വം ഉണ്ടെങ്കിലേ പരിസ്‌ഥിതി ശുചിത്വത്തോടെ നമുക്ക് ജീവിക്കാൻ കഴിയുകയുള്ളു. പരിസ്ഥിതി ശുചിത്വം എന്നു പറഞ്ഞാൽ നമ്മുടെ പരിസരത്തെ വൃത്തിയാക്കേണ്ട ചുമതല നമുക്ക് തന്നെയാണ്.

വ്യക്തി ശുചിത്വം എന്നു പറഞ്ഞാൽ നിങ്ങൾക്ക് അറിയാമല്ലോ, കോവിഡ് എന്ന രോഗം ഇപ്പോൾ ലോകമെമ്പാടും അതിവേഗം പടർന്നു പിടിക്കുന്ന പശ്‌ചാത്തലത്തിൽ നാം എന്തു മാത്രം വ്യക്തി ശുചിത്വതോടെയാണ് ഓരോരുത്തരോടും ഇടപഴകുന്നത്. കൈ കഴുകിയും, സാനിറ്റൈസേർ ഉപയോഗിക്കുകയും, സാമൂഹ്യ അകലം പാലിച്ചും അങ്ങനെ മറ്റനേകം രീതിയിൽ നാം വ്യക്തി ശുചിത്വം പാലിച്ചു വരുകയാണ്.

വരൂ, നമുക്ക് ഒത്തൊരുമിച്ചു പ്രകൃതിയെ സംരക്ഷിക്കാം!...

Abhishk Das S
5 F നസരേത്ത് ഹോം ഇ. എം എച്ച്. എസ്. ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത