മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണ
കൊറോണ
ലോകം കൊറോണ എന്ന മഹാമാരിയിൽ പകച്ചുനിക്കുന്ന അവസ്ഥയാണല്ലോ ഇപ്പോൾ ഉള്ളത്. ചൈന യിൽ നിന്നും തുടങ്ങി ലോകത്ത് പടർന്നുപിടിച്ച ഈ മഹാമാരിക്ക് ഇനിയും മരുന്ന് കണ്ടെത്തിട്ടില്ല. എന്താണ് ഇത്തരത്തിൽ ഒരു വൈറസ് നമ്മളിലേക്ക് കടന്നുവരണകരണം കാരണം ഒന്നേയുള്ളു മനുഷ്യന്റെ മോശമായജീവിത രീതികൾ പ്രകൃതിയെ അനുസരിക്കാതെ അതിനെ താറുമാറാക്കി സ്വാർത്ഥലാഭത്തിനായി നാം പടപൊരുതുന്നു അതിനെല്ലാം പകരമായി പ്രകൃതിനമുക്കൊരുമുന്നറിയിപ്പ് എന്നോളം ഇത്തരത്തിലുള്ള വൈറസുകൾ.. പ്രളയം എല്ലാം നൽകിക്കൊണ്ടിരിക്കുന്നു എന്നിട്ടും മനുഷ്യർക്ക് യാതൊന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല പ്രകൃതിയോടിണങ്ങിജീവിക്കുന്നതെങ്ങനെയെന്നു ഇനിയും മനുഷ്യൻ മനസിലാക്കിയിട്ടില്ല. ഇപ്പോൾ ഈ കൊറോണ രോഗം പടർന്നപ്പോൾ നാം പാലിക്കുന്ന ഈ ശുചിത്വ ശീലങ്ങൾ ഇപ്പോൾ എന്നല്ല എല്ലാകാലത്തും പാലിക്കപ്പെടേണ്ടതാണ് ഒരു വ്യക്തി ശുചിയായാൽ അവന്റെ വീട് ശുചിയാവും വീട് നന്നായാൽ അത് ആ നാടിനും സമൂഹത്തിനും ഗുണകരമായിമാറും... കൈകഴുകലും പൊതുസ്ഥലത്ത്‌പ്പത്തിരിക്കലുമെല്ലാം ഈ സമയത്തുമാത്രമല്ല എന്നും നാം പാലിക്കേണ്ട നമ്മുടെ ഓരോരുത്തരുടെയും ദിനചര്യയായി മാറേണ്ട ഒന്നാണ്.. ശുചിത്വത്തിലൂടെ മാത്രമേ ആരോഗ്യമുള്ള പ്രതിരോധശേഷിയുള്ള ഒരു സമൂഹത്തെ നമുക്ക് വളർത്തിയെടുക്കാൻസാധിക്കൂ അത് നമ്മൾ നമ്മുടെ വീടുകളിൽ നിന്നും തുടങ്ങണം എങ്കിൽ മാത്രമേ ഇത്തരത്തിലുള്ളമഹാമാരികളെചെറുക്കാനുള്ള ആരോഗ്യവും കരുത്തും നമുക്കുണ്ടാവൂ അതിനായി ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം...
|