(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനോമുകുളം
അറിവിന്റെ നാളങ്ങൾ അടർത്തി
നൈമിഷികമായ ജീവിതത്തെ
തൊട്ടുണർത്തിയ മനുഷ്യന്റെ
കരവേലകൾ മണ്ണിനോടകറ്റി ജീവിതം
ജന്മഗൃഹമിതു സ്നേഹതുല്യമാം കൂട്!
നിറവർണപൂക്കളായി മൂടിക്കിടന്നിരുന്ന
പാരമ്പര്യം മറഞ്ഞുപോകവേ '
സമമായി കാറ്റിൽ പാറിപ്പറക്കുന്ന
അപ്പൂപ്പൻ താടിക്കു നൽകുന്ന
പരിഗണന പരിഷ്‌ക്കാരമുള്ളവർ
കാണുവോളം മനോഭാരങ്ങളെല്ലാം
കാറ്റിൽ പറത്തിവെട്ടുന്ന മനുഷ്യന്റെ
ജീവിതം ധന്യമാക്കുന്ന തിരക്ക്.
അന്ധകാരത്തിലാഴ്ന്നിറങ്ങിക്കൊ
ണ്ടതിൻ പ്രകാശകിരണങ്ങൾ
എന്നോ മറഞ്ഞുപോയ ജീവിതം
തൊട്ടുണർത്താൻ മറക്കുന്ന
മനുഷ്യന്റെ നൊമ്പരങ്ങൾ
പെരുകിവളർന്നീടവേ...