എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/സംസാരിക്കുന്ന മര മുത്തശ്ശി
സംസാരിക്കുന്ന മര മുത്തശ്ശി
പണ്ടു..... പണ്ടു ഒരു ഗ്രാമത്തിൽ രാമു എന്ന ഒരു മരം വെട്ടു കാരനുണ്ടായിരുന്നു അയാൾ ഒരു അത്യാഗ്രഹിയും അഹങ്കാരിയും ആയിരുന്നു അയാൾ ഒരു ദിവസം മരം വെട്ടാനായി കാട്ടിലേക്ക് പുറപ്പെട്ടു അങ്ങനെ ആവിശ്യത്തിനുള്ള മരം കിട്ടി അതിനു ശേഷം അയാളുടെ അത്യാഗ്രഹം കാരണം വീണ്ടും വീണ്ടും മരം ആരംഭിച്ചു കൂടുതൽ പണം സമ്പാദിക്കാനായി അയാൾ എന്നും ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു ഇതെല്ലാം കണ്ടു ഒരു മുത്തശ്ശി ആ കാട്ടിൽ സങ്കടത്തോടെ നിൽപ്പുണ്ടായിരുന്നു. രാമു മരം വെട്ടാൻ എത്തിയത് ആ മുത്തശ്ശി യുടെ താഴെ ആണ് അപ്പോൾ ആമുത്തശ്ശി രാമു വിനോട് പറഞ്ഞു "മോനേ നിനക്ക് ആവിശ്യ ത്തിനുള്ള മരം ആയില്ലെ നീ പിന്നെ എന്തിനാണ് ഇനിയും മുറിക്കുന്നത് "ഇത് കേട്ടപ്പോൾ രാമു പേടിച്ചു മുത്തശ്ശി യെ നോക്കി അപ്പോൾ മുത്തശ്ശി രാമുവിനോട് പറഞ്ഞു ഞങ്ങളും ജീവനുള്ളതാണ് ഞങ്ങളാണ് ഈ പ്രഗൃതിയെ സംരക്ഷിക്കുന്നതിൽ പ്രദാനപങ്ക് വഹിക്കുന്നത് ആ ഞങ്ങളെ കൊന്നാൽ വൈകാതെ നിങ്ങളും മരിക്കു മുത്തശ്ശി പറഞ്ഞത് രാമുവിന് മനസിലായി രാമു മുത്തശ്ശി യോട് ക്ഷമ പറഞ്ഞു അവിടെ നിന്ന് പോയി പിന്നീട് രാമു മരം വെറുതെ വെട്ടിയിട്ടില്ല N:b നമ്മൾ പ്രകൃതി യെ സംരക്ഷിക്കുക സ്നേഹിക്കുക കാരണം പ്രകൃതി നമ്മുടെ അമ്മയാണ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |