ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/കാവൽനാളം

21:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13934 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാവൽനാളം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാവൽനാളം


കൂട്ടിൽ അടച്ച കിളികൾ നാം കൂട്ടരേ
 കൂട്ടുകൂടാൻ അനുവാദമില്ല
 നാട്ടിടവഴികളും നീളും പാടങ്ങളും
 നീന്തിത്തുടിച്ച കുളപ്പടവും
 ഗോട്ടി കളിച്ചതും മേട്ടം മേടിച്ചതും
 തമ്മിൽ അടിപിടി കൂടി പിരിഞ്ഞതും
 തെല്ലിട കാലം മറന്നിടാം കൂട്ടരേ
 ചിത്തത്തിൽ സൗമ്യ സാന്നിധ്യമാകാം
 വീടാകം പൂകാം പാട്ടു പാടാം
 പാട്ടിന്റെ താളത്തിൽ നൃത്തം ആടാം
 തമ്മിൽ പറഞ്ഞും കണ്ണാൽ അറിഞ്ഞും
 കേട്ടും രുചിച്ചും പാഠം പഠിക്കാം
 അമ്മ പറഞ്ഞൊരാ കാര്യം ഗ്രഹിക്കാം
 കാലമീ കാലം കലികാലം ഓർക്കാം
 മാരി മഹാമാരി പെയ്യുന്ന കാലം
 കാവലാളാകാമീ നാടിനായി
 നന്മ വിടരുന്ന നാളിനായി
 തിന്മതൻ വേരറ്റ് പോകുവാനായി

 

ചിന്മയ് കിഷോർ
5 B ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത