അനാഥമന്ദിരത്തിൽ
അമ്മ കാവലാണ്
ആരും വരാത്ത
വീഥിയിൽ മിഴിപാകി,
നാവേറും കണ്ണേറും അവർക്കോതി...
കല്ലില്ലാത്ത വഴിയിൽ
പൂക്കൾ വിരിയാൻ നോമ്പയെടുത്ത്...
അങ്ങനെയങ്ങനെ
ഒരുനാൾ
മണ്ണിൽ ഒതുങ്ങും
അന്നൊരുനാളിൽ താരകമാകാം
കണ്ണ് നിറയെ മക്കളെ കണ്ട്
ആരും കാണാതെ
നിർവൃതിയടയാം...