ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ അകന്നു നിൽക്കാം അതിജീവിയ്ക്കാം

20:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Goodshepherdems (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകന്നു നിൽക്കാം അതിജീവിയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നു നിൽക്കാം അതിജീവിയ്ക്കാം

പ്രിയ സുഹ്രുകത്തുക്കളേ, അത്യന്തം സങ്കീ൪ണ്ണമായ ഒരു അവസ്ഥയിലൂടെയാണ് നാമിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. 'കൊറോണ' എന്ന അതിസൂക്ഷമ വൈറസ് മനുഷ്യ ജീവിതത്തെയാകെ താളം തെറ്റിച്ചുകൊണ്ടിരിക്കുകയാണ് കോവിഡ് 19 എന്ന മഹാവ്യാധിയിലൂടെ.

ഈ നൂറ്റാണ്ടിൽ തന്നെ മനുഷ്യൻ നേരിടേണ്ടി വന്ന വലിയൊരു പ്രതിസന്ധിയാണ് ഇതെന്ന് എന്ന് നാം മനസ്സിലാക്കാൻ ശ്രമിക്കണം. സർക്കാരും ജനങ്ങളും ഒരുമിച്ച് പരിശ്രമിച്ചാൽ മാത്രമേ നമുക്ക് ഈ വിപത്തിൽ നിന്നും കരകയറാൻ സാധിക്കുകയുള്ളു. അതുകൊണ്ട് നാമോരോരുത്തരും സർക്കാർ നിർദേശങ്ങൾ കർഷനമായും പാലിച്ചിരിക്കണം.

വൈറസ് ബാധയുള്ള ഒരാൾ എത്ര പേർക്ക് ആ വൈറസ് നൽകുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗം പരക്കുന്നതിന്റെ വേഗം നിർണ്ണയിക്കുന്നത്. അത് ഒരാളിൽ നിന്നും നൂറ് പേരിലേക്ക് കടക്കാൻ അധിക സമയം വേണ്ടി വരില്ല. ഇവിടെയാണ് ലോക്ക്ഡൗണിന്റെ പ്രസക്തി. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുന്നതിലൂടെ വൈറസ്ബാധയുള്ളവർ മറ്റുള്ളവരുമായി ഇടപഴകാനുള്ള സാധ്യത പരമാവധി കുറയുന്നു. അതിനാൽ നാം നമ്മുടെ കഴിവിനനുസരിച്ച് പരമാവധി നിയന്ത്രണങ്ങൾ പാലിക്കണം.

ലോക്ക്ഡൗൺ ലംഘിക്കുന്നത് കഴിവായി കാണുന്നവർ സ്വന്തം ജീവൻ മാത്രമല്ല , സമൂഹത്തിന്റെ ഭാവിയും കൂടിയാണ് നശിപ്പിക്കുന്നത്. സർക്കാരിനോടൊപ്പെ ജനങ്ങളുടെ പൂർണ്ണ പിൻതുണയും കൂടിയുണ്ടായാൽ മുൻപുണ്ടായ ദുരന്തങ്ങളൊക്കെ അതിജീവിച്ചതുപോലെ ഈ പ്രതിസന്ധിയും നാം അതിജീവിക്കും.

AASHLIN PAUL J A
6 B ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം