ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതീ മാപ്പ്
പ്രകൃതീ.... മാപ്പ് .
ഒരു ജനതതൻ സ്വപ്നത്തിൽ അന്ത്യം കുറിക്കുവാൻ പ്രളയമായി നീ അങ്ങ് പാഞ്ഞു വന്നു മനുഷ്യർ കാട്ടിയ ക്രൂരത കണ്ടിട്ട് അന്ന് നീ ശുദ്ധി കലശമാടി ഒരു മഴ തുള്ളി പെരുമഴയാക്കി എല്ലാം തകർതിട്ട് പോയി മറഞ്ഞു നിറയുന്ന കണ്ണിലെ പിടയുന്ന മനസിന്റെ വിങ്ങൽ ഒരിക്കലും തീരിടാ തെ അകലേക്ക് നോക്കി ഞാൻ വിധിയോട് മല്ലിട്ടു തിരികെ വരുമെന്ന് ഉറക്കെ ചൊല്ലാം ജീവന് വേണ്ടി ഉടുതുണി മാത്രം എല്ലാo ഉപേക്ഷിച്ചു പോയി മറഞ്ഞു സ്വപ്നമോ സ്വത്തോ കൂടെ കരുതതെ എത്രയോ പേർ നമ്മെ വിട്ട് അകന്നു എവിടെക്ക് പോകണം എന്ന് അറിയാതെ എത്രയോ മനുഷ്യർ പെരുവഴിയിൽ
|