സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/അക്ഷരവൃക്ഷം/ചങ്ങാത്തം

19:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചങ്ങാത്തം | color= 1 }} <p>ഇന്ന് മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചങ്ങാത്തം

ഇന്ന് മാളു വീട്ടിലേക്കെത്തുകയാണ്. എത്രമാത്രം ആകാംക്ഷയിലാണ് അവൾ! കേൾവിയിലൂടെമാത്രം മനസ്സിൽ പതിഞ്ഞ അവളുടെ നാടും സുന്ദരമായ പ്രകൃതിയും അവളുടെ മനസ്സിലേക്കോടിയെത്തി.അതെല്ലാം ഇന്നവൾ നേരിട്ട് കാണാൻ പോകുന്നു.

ജന്മനാ കാഴ്ച ശക്തിയും സംസാര ശേഷിയും നഷ്ട്ടപെട്ട മാളു കണ്ണിന്റെ വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങുകയാണ് . അനു ടീച്ചർ മുന്നിലുണ്ട്. ടീച്ചറിന്റെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം മാളുവിന്റെ കണ്ണ് നിറയുകയാണ്. ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ട്ടപെട്ട അവൾക്കു അനു ടീച്ചറാണെല്ലാം.

രാവിലെതന്നെ അനു ടീച്ചറെത്തി . മാളു വേഗം തന്നെ ഒരുങ്ങി ഇറങ്ങി . ആദ്യം ദൈവത്തോട് നന്ദി പറയണം. അമ്പലത്തിലേക്കാണ് യാത്ര . വഴിക്കു കണ്ടവരെല്ലാം കുശലം ചോദിച്ചു. ടീച്ചറുടെ സഹായത്തോടെ മറുപടി കൊടുത്തു. പ്രാർത്ഥനക്കു ശേഷം ആൽത്തറയിലേക്കു അൽപനേരം അവൾ ഇമവെട്ടാതെ നോക്കി നിന്നു. ആൽത്തറയിലേക്കു നടന്നു. അൽപനേരം ആൽത്തറയിൽ ഇരുന്നു. എന്തോ ചോദിക്കാനെന്ന മട്ടിൽ അനു ടീച്ചറെ നോക്കി. "ഉം... എന്താ?" അനു ടീച്ചർ പുരികമുയർത്തി. മാളുവിന്റെ മുഖത്തുനിന്ന് ആൽമരത്തെക്കുറിച്ചാണ് അവളുടെ ചോദ്യമെന്നു ടീച്ചർ മനസ്സിലാക്കി. "മാളു, ഇതാണ് ആൽമരം. രണ്ടായിരം വർഷത്തോളം ആയുസുള്ള ഈ മരം വളരെ ഔഷധ മൂല്യമുള്ളതാണ് . പരിസ്ഥിതിക്കാവശ്യമുള്ള ഓക്സിജൻ വളരെ അധികം ഉല്പാദിപ്പിക്കുന്ന ഈ ബോധിവൃക്ഷം ദേശീയ വൃക്ഷമെന്ന പേരിലും അറിയപ്പെടുന്നു ." ടീച്ചർ പറഞ്ഞു നിർത്തി.

മുന്നോട്ടു നടന്ന അവർ ഒരു കുളത്തിനടുത്തെത്തി. അവിടെ അവർ അതിമനോഹരമായ ഒരു കാഴ്ചകണ്ടു. കുളത്തിന്റെ വലതു ഭാഗത്തു ഒരു മരമുണ്ട് . അവിടെ പലതരം ജീവികൾ സൗഹൃദം പങ്കിടുന്നു. മാളുവിന്റെ മനം കുളിർപ്പിക്കുന്ന കാഴ്ചയായിരുന്നു. ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി."ഇതാണ് ആവാസ വ്യവസ്ഥ. എല്ലാ സസ്യ ജാലങ്ങളും പക്ഷി മൃഗാദികളും ഒരുമിച്ചു വസിക്കുന്നു. മരുഭൂമികൾ, സമുദ്രങ്ങൾ, വനങ്ങൾ മുതലായവ വിവിധ ആവാസ വ്യവസ്ഥകളാണ്. എന്നാൽ മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു . വന നശീകരണം, വേട്ടയാടൽ, ഖനനം, കുന്നും മലയും ഇടിച്ചു നിരത്തൽ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദ്രോഹം ചെയ്യുന്നു. പ്രകൃതിയിൽ മനുഷ്യരുടെ അശാസ്ത്രീയമായ ഈ കൈകടത്തലുകൾ നമുക്ക്തന്നെ നാശം വിതക്കുന്നു." ടീച്ചർ ദീർഘശ്വാസത്തോടെ തുടർന്നു."ഈ പരിസ്ഥിതി നിനക്ക് നല്ലൊരു സൗഹൃദം സമ്മാനിക്കും." അതവളുടെ മനസ്സിൽ പതിഞ്ഞു.

അവർ വീട്ടിലേക്കു മടങ്ങി. അവിടെ ടീച്ചറുടെ പുതിയ സമ്മാനമായ അമ്മിണി പൂച്ച അവളെ കാത്തിരിപ്പുണ്ടായിരുന്നു. പിന്നീട് അമ്പലത്തിൽ പോകാനും കഥകൾ പങ്കുവെക്കാനും അമ്മിണി പൂച്ച അവളുടെ ഉറ്റ ചങ്ങാതിയായി..... അവൾ നോട്ട് ബുക്കിൽ കുറിക്കാൻ തുടങ്ങി. എത്ര സുന്ദരമാണ്.....

അഫ്ര അലി ആഷിൻ
8 സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ ആനിക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ