എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പുതിയ ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ ജന്മം

അടച്ചു പൂട്ടിയ മുറിക്കുള്ളിൽ ഇരിക്കുമ്പോൾ കുട്ടനൊന്നും മനസ്സിലായില്ല ' സ്കൂൾ അടച്ചാൽ ഒരുപാട് പരിപാടികൾ മനസ്സിൽ കരുതിയിരുന്നതാണ് .പക്ഷേ വീട്ടിൽ നിന്നു പുറത്തിറങ്ങരുത് എന്നാണ് പറയുന്നത്. അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോൾ ജനലിൻമേൽ അതാ ഒരു കുഞ്ഞു കിളി. എന്തൊരു ഭംഗി! ഇങ്ങനൊരു കിളിയെ ഇതിനു മുമ്പു കണ്ടിട്ടില്ലല്ലോ. കുട്ടൻ വിചാരിച്ചു. 'എന്താ പേര് ' അവൻ ചോദിച്ചു "മഞ്ഞക്കിളി " മനോഹരമായ ശബ്ദത്തിൽ കിളി പറഞ്ഞു, "ഞാൻ മുമ്പ് കണ്ടിട്ടേയില്ലല്ലോ "

"നോക്കിയാലല്ലേ കാണൂ അവനെ നോക്കി കുറ്റപ്പെടുത്തുന്ന പോലെ കിളി പറഞ്ഞു. അപ്പോഴാണ് അവൻ ഓർത്തത് സ്കൂൾ വിട്ടു വന്നാൽ ടി വി യിലും മൊബൈലിലും മാത്രമായിരുന്നല്ലോ കളി "മഞ്ഞക്കിളീ, മഞ്ഞക്കിളീ എന്താണ് ഞങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കാത്തത്? നീ നാടായ നാടൊക്കെ പാറി നടക്കുന്ന കിളിയല്ലേ ? ഒന്നു പറഞ്ഞു തരൂ.

ശരി ഞാൻ നാടൊക്കെ ഒന്ന് കറങ്ങി വരാം.മഞ്ഞക്കിളി ചിറകടിച്ച് പറന്നു പോയി. കുട്ടൻ കാത്തിരുന്നു. പിറ്റേന്നാണ് മഞ്ഞക്കിളി വന്നത്.അവൻ ജനലിനടുത്തേക്ക് ചെന്നു." അറിഞ്ഞോ, എന്താണ് പ്രശ്നം?"
"നാട്ടിൽ ഭയങ്കരമായ ഒരു മഹാമാരി പടർന്നിരിക്കയാണ്. COVID - 19. " "അതിന് ഞാനെന്തിനാണ് വീട്ടിൽ തന്നെയിരിക്കുന്നത്? എനിക്ക് രോഗമില്ലല്ലോ? പുറത്തിറങ്ങിയാൽ നിനക്കും രോഗം വരും . "ഓരോ ദിവസവും പുതിയ വാർത്തകളും വിശേഷങ്ങളുമായി മഞ്ഞക്കിളി വന്നു. ചൈനയിലെ വുഹാനിൽ നിന്നാണ് വൈറസ് വന്നതെന്നും കുറേ പേർ മരിച്ചുവെന്നും അവന് മനസിലായി.കൈ നന്നായി സോപ്പിട്ടു കഴുകിയാൽ ഈ വൈറസിനെ തടയാനാകുമെന്ന് മഞ്ഞക്കിളി ഞ്ഞു. " ഞാൻ കൈയ്യൊക്കെ കഴുകാറുണ്ടല്ലോ " " സ്ക്കൂൾ വിട്ട് വന്നാൽ കൈയ്യൊക്കെ കഴുകാറുണ്ടോ?.. കുട്ടൻ കുറ്റബോധത്തോടെ തല താഴ്ത്തി. കല്യാണത്തിന് പോയാൽ കൈ പോലും കഴുകാതെ ചോറുണ്ണാറുണ്ടല്ലോ എന്നവൻ ആലോചിച്ചു.ഇനിയൊരിക്കലും അങ്ങനെ ഉണ്ടാവില്ല. അവൻ മനസിലുറപ്പിച്ചു. "കൈ മാത്രം പോര.. വീടും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കണം." മഞ്ഞക്കിളി പറഞ്ഞു.മഴക്കാലമായാൽ വീടിൻ്റെ ചുറ്റുപാടും ആകെ വൃത്തികേടാവും. കുട്ടൻ ഓർത്തു. ഇത്തവണ അതൊക്കെ ശ്രദ്ധിക്കണം
. അടുത്ത ദിവസം മഞ്ഞക്കിളി നല്ലൊരു വിശേഷവുമായാണ് വന്നത്. നമ്മുടെ കൊച്ചുകേരളത്തിൻ ഇപ്പോഴി അസുഖം പോയിരിക്കുന്നു . ഇനി അടുത്ത ദിവസം തന്നെ പുറത്തിറങ്ങാം.കുട്ടന് സന്തോഷമായി. "മഞ്ഞക്കിളി, നീ എവിടെയാണ് താമസിക്കുന്നത്?" "എനിക്ക് താമസിക്കാനുള്ള മരങ്ങളൊക്കെ നിങ്ങൾ മുറിക്കുകയല്ലേ " മഞ്ഞക്കിളി വേദനയോടെ ദൂരേക്ക് പറന്നു പോയി.ഒരു മരം പോലും താൻ നട്ടില്ലല്ലോ. അവൻ ചിന്തിച്ചു. അടുത്ത ദിവസം പുറത്തിറങ്ങിയതും അവൻ വീടിനു ചുറ്റും എന്തോ തിരഞ്ഞു നടക്കാൻ തുടങ്ങി. ഇവനിതെന്തു പറ്റി? അമ്മ ആശ്ചര്യപ്പെട്ടു. മുമ്പ് സ്ക്കൂളിൽ നിന്ന് ഷീജ ടീച്ചർ നൽകിയ ഒരു തൈ കുഴിച്ചിടാതെ വലിച്ചെറിയുകയാണ് ചെയ്തത്. അതു നോക്കിയാണവൻ നടക്കുന്നത്.അത്ഭുതം. ആ ചെടി നശിക്കാതെ അവിടെ നിന്നിരുന്നു. കുട്ടൻ വേഗം വേരോടെ അത് പറിച്ചെടുത്തു. നല്ലൊരു തടമെടുത്ത് അത് നട്ടു. വെള്ളമൊഴിച്ചു. പിന്നെ അത് വളരുന്നതും കൊമ്പുകളുണ്ടാകുന്നതും കിളികൾ കൂടുകൂട്ടുന്നതും സ്വപ്നം കണ്ട് അവൻ ഇരുന്നു..

അലൻ രാജ്. പി
4ബി എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ