സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/നേരിടാം കൂട്ടരേ

19:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം കൂട്ടരേ

പോരാടുവാൻ നേരമായിന്നു കൂട്ടരേ 
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ 
ദുരന്തത്തിനല  
യടികളിൽ നിന്നു മുക്തി നേടാം 
ഒഴിവാക്കീടാം  സ്നേഹസന്ദര്ശനം 
നമുക്കൊഴിവാക്കീടാം 
ഹസ്തദാനം 
അല്പകാലം നാംi അകന്നിരുന്നാലും 
പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന 
സോദരെ കേട്ടുകൊൾക 
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു 
 ജനതയെത്തന്നെയല്ലേ ? 

അമൃതകുമാരി.  എ 
7A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത