ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
മനുഷ്യരെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരുകയാണ്.ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്.ഇതിനകം തന്നെ നിരവധിപേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്.ചൈനയിൽ മാത്രം നാലായിരത്തിലധികം പേരാണ് മരിച്ചത്.180ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു.ലക്ഷക്കണക്കിനാളുകൾ ലോകമെമ്പാടും നിരീക്ഷണത്തിലാണ്.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്.
|