കൊറോണ (കോവിഡ്-19) ആശങ്കയലയായുയർന്നിടുന്നു ആളുകളശരണരായിടുന്നു. ആതങ്കമാറ്റുവാനധികാരികൾ ആവതെല്ലാമരുൾചെയ്തിടുന്നു......... കൊറോണയെന്നയാവൈറസിനെ കേരളമൊന്നായ്ച്ചെറുത്തിടുന്നു ജാഗ്രതയുംകരശുദ്ധിയുമായിതിൻ വ്യാപനത്തെ നാം തടുത്തിടുന്നു.......... യൂ.എസ്സുംയൂറോപ്പിലിറ്റലിയും ഇറാനുംകോവിടിനിരകളായി ഇന്ത്യയുംകോവിഡിനിരയാകുവാൻ അനുവദിക്കില്ല നാമിനിയുള്ളനാൾ......... കൊറോണയെതളച്ചോരു ചൈന മാതൃകയായിട്ടു മുന്നേറുന്നു പ്രളയവും നിപയും നേരിട്ടനാം ചൈനയ്ക്കുപിന്നാലെമുന്നേറുന്നു.......... ആരോഗ്യമന്ത്രിയോ അനുദിനവും അവലോകനയോഗം കൂടീടുന്നു. അധികാരിവർഗ്ഗങ്ങളനുദിനവും ആത്മവിശ്വാസം പകർന്നിടുന്നു...........