ആശങ്കയലയായുയർന്നിടുന്നു
ആളുകളശരണരായിടുന്നു.
ആതങ്കമാറ്റുവാനധികാരികൾ
ആവതെല്ലാമരുൾചെയ്തിടുന്നു.........
കൊറോണയെന്നയാവൈറസിനെ
കേരളമൊന്നായ്ച്ചെറുത്തിടുന്നു
ജാഗ്രതയുംകരശുദ്ധിയുമായിതിൻ
വ്യാപനത്തെ നാം തടുത്തിടുന്നു..........
യൂ.എസ്സുംയൂറോപ്പിലിറ്റലിയും
ഇറാനുംകോവിടിനിരകളായി
ഇന്ത്യയുംകോവിഡിനിരയാകുവാൻ
അനുവദിക്കില്ല നാമിനിയുള്ളനാൾ.........
കൊറോണയെതളച്ചോരു ചൈന
മാതൃകയായിട്ടു മുന്നേറുന്നു
പ്രളയവും നിപയും നേരിട്ടനാം
ചൈനയ്ക്കുപിന്നാലെമുന്നേറുന്നു..........
ആരോഗ്യമന്ത്രിയോ അനുദിനവും
അവലോകനയോഗം കൂടീടുന്നു.
അധികാരിവർഗ്ഗങ്ങളനുദിനവും
ആത്മവിശ്വാസം പകർന്നിടുന്നു...........