ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനമാക്കര‌ുത്

19:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി മലിനമാക്കര‌ുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി മലിനമാക്കര‌ുത്

ഒരിടത്ത് ഒര‌ു പാവപ്പെട്ട ക‌ുട‌ുംബം താമസിച്ചിര‌ുന്ന‌ു. അവർ പച്ചക്കറി വിറ്റാണ് ജീവിച്ചിര‌ുന്നത്. പച്ചക്കറികൾ നട‌ുന്നത‌ും വെള്ളമൊഴിക്ക‌ുന്നത‌ും വളമിട‌ുന്നത‌ുമൊക്കെ ഒര‌ു കൊച്ച‌ുക‌ുട്ടിയാണ്. അവന്റെ പേര് കിച്ച‌ു എന്നാണ്. പ്രക‌ൃതി എന്ന‌ു വച്ചാൽ അവന് ജീവനാണ്. അവന്റെ വീടിന‌ു ച‌ുറ്റ‌ും ആളനക്കമില്ല. അവൻ ഒര‌ു നല്ല അയൽക്കാരനെ കിട്ട‌ുന്നതിന‌ു വേണ്ടി പ്രാർത്ഥിച്ച‌ു. ക‌ുറച്ച് നാൾ കഴിഞ്ഞപ്പോൾ ധനികനായ ഒരാൾ വന്ന‌ു. അയാൾ അറ‌ുപിശ‌ുക്കനായിര‌ുന്ന‌ു. അയാൾക്ക് ഒര‌ുപാട് ഫാക്‌ടറികൾ ഉണ്ട്. ഫാക്‌ടറികളിൽ നിന്ന‌ും വര‌ുന്ന മാലിന്യ പ‌ുക കിച്ച‌ുവിന്റെ പച്ചക്കറികൾക്ക് നാശം വിതച്ച‌ു. ക‌ുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ഫാക്‌ടറി ഉടമയ‌ുടെ അമ്മയ്‌ക്ക് എന്തോ അസ‌ുഖം പിടിപെട്ട‌ു. അതിന‌ുള്ള ഔഷധം ലോകത്തൊരിടത്ത‌ും കണ്ട‌ുപിടിച്ചിട്ടില്ലായിര‌ുന്ന‌ു. കിച്ച‌ുവിന്റെ ഔഷധത്തട്ടത്തിലെ ഔഷധം കൊണ്ട് അവര‌ുടെ ജീവൻ രക്ഷപ്പെട്ട‌ു. ഉടൻ ഫാക്‌ടറി ഉടമ ഫാക്‌ടറിയെ പൊളിച്ച‌ു. എന്നിട്ട് അവിടെ വലിയൊര‌ു പച്ചക്കറിത്തോട്ടം ഉണ്ടാക്കി.

ക‌ൂട്ടുകാരെ നമ‌ുക്ക‌ും പച്ചക്കറികൾ വച്ച‌ു പിടിപ്പിക്കാം. അങ്ങനെ നല്ല ശ‌ുദ്ധമായ വിഷനില്ലാത്ത പച്ചക്കറികൾ നമ‌ുക്ക‌ും കഴിക്കാം.