വീട്ടിലിരുന്ന് കുസൃതികാട്ടാൻ
ഒരു കൊറോണക്കാലം
കൈമാറി കൈമാറി വീട്ടിലിരിക്കാൻ
പഠിപ്പിച്ച വൈറസ്ക്കാലം.
ദുരന്തങ്ങൾ ഏറെ നേരിട്ടുനമ്മൾ
ഒറ്റ കെട്ടായി നേരിട്ടുനമ്മൾ
അതിജീവനത്തിൻ വഴികൾ
നമ്മൾ കണ്ടു മനുഷ്യർ തമ്മിൽ ഐക്യം.
അച്ഛനെയും അമ്മയെയും അടുത്തറിഞ്ഞു
സ്നേഹത്തിൻ കുളിർമഴയായ്
അടിപിടിയും വഴക്കുമില്ല സ്നേഹവും
പ്രാർഥനയും മാത്രം.
മനക്കരുത്തിൻ പോരാട്ടത്തിൽ
മലാഖമാർ പൊരുതുന്നു
ലോകം മുഴുവൻ സുഖം പകരുവനായ്
നമുക്ക് നന്മക്കായ് പ്രാർഥിക്കാം.
വിധുലേഖ എ
5 ബി അക്ലിയത്ത് എൽ പി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത