പട്ടം യു പി എസ് തുരുത്തി/അക്ഷരവൃക്ഷം/മഹാമാരി

18:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pattom27215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഇത് സാധാരണ കാലമല്ല. അപകടങ്ങളുടെ, അതിജീവനങ്ങളുടെ കാലമാണ്. മനുഷ്യന്റെ ചെയ്തികൾക്ക് കാലം തിരിച്ചടി നൽകുകയാണ്. ഓഖി, 1-ാം പ്രളയം, 2-ാം പ്രളയം, നിപ വൈറസ് പോലെ പല ഘട്ടങ്ങളും മറികടന്ന് ഇപ്പോൾ ഇതാ കൊറോണ വൈറസുമായി മാറിയിരിക്കുന്നു.

വീടിന് പുറത്ത് ഇറങ്ങാൻ പോലും കഴിയാതെ കുറേ പേർ ഉണ്ട്. അവിടെയെല്ലാം "റെഡ് അലർട്ട്" ആയിരിക്കും. അവധിക്കാലത്ത് ആർക്കും എവിടെയും പോകേണ്ട. പോകണം എന്ന് കരുതിയാലും അതുനടക്കില്ല. കാരണം, പൊതുഗതാഗതം നിലച്ചിരിക്കുന്നു. സ്വകാര്യ വാഹനത്തിൽ പോകാമെന്ന് ' കരുതിയാലും എല്ലായിടത്തും പോലീസ് ഉണ്ടാകും. അവർ കണ്ടു പിടിച്ച് തിരിച്ചയക്കും. ഇനി അതിൽ നിന്ന് രക്ഷപ്പെട്ടാലും പാർക്കോ ,ബീച്ചോ, തീയറ്ററോ, മാളോ ഒന്നും തുറക്കില്ല.
            • /
അമ്പലങ്ങളും പള്ളികളും മത പാഠ ശാലകളും സ്കൂളുകളും ട്യൂഷൻ സെന്ററുകളും ഒന്നും തുറക്കില്ല. ജനിച്ചു വീഴുന്ന പിഞ്ചു പൈതങ്ങൾ മുതൽ വാർധക്യത്തിലെത്തി നിൽക്കുന്ന മനുഷ്യർ വരെ കൊറോണ എന്ന വൈറസ് ബാധിച്ച് ആശുപത്രികളിൽ കഴിയുന്നു, മരിക്കുന്നു. തീവണ്ടി, വിമാനം, ബസ്, ഓട്ടോറിക്ഷ തുടങ്ങിയ പൊതു ഗതാഗതങ്ങൾ നിർത്തിവച്ചതുകൊണ്ട് യാത്ര പറ്റില്ല. വിദേശത്ത് അകപ്പെട്ടവർ (മലയാളികൾ) വളരെ അധികമാണ്. നിരാശ്രയരും തെരുവിൽ കഴിച്ചുകൂട്ടുന്നവരും ഒറ്റപ്പെട്ടുപോയി. അന്യസംസ്ഥാന തൊഴിലാളികളും കഷ്ടപ്പെടുകയാണ്.
നമുക്ക് ഒരുമിച്ചു നിൽക്കാം, പക്ഷേ ഒരുമിച്ച് കൂടി ഒരുമിച്ച് നിൽക്കരുത്. വളരെ അകലം പാലിച്ച് വ്യക്തി ശുചിത്വം പാലിച്ച് വീട്ടിൽ തന്നെ രസകരമായ കാര്യങ്ങൾ ചെയ്ത് സന്തോഷിക്കാം. അറിയാത്ത കാര്യങ്ങൾ പഠിക്കാം.കുടുംബക്കാരുടെ സ്നേഹം മനസ്സിലാക്കാം.(ചുക്ക്, കുരുമുളക്, കറുകപ്പട്ട, ഏലക്ക എന്നിവ പൊടിച്ചെടുക്കുക. ശർക്കര, തുളസി ഇല, ഉണക്ക മുന്തിരി എന്നിവ ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച് വയ്ക്കുക. ആദ്യം പൊടിച്ച പൊടി 2-3 സ്പൂൺ എടുത്ത് ശർക്കര പാനിയിലേക്ക് ഇട്ട് തിളപ്പിക്കുക. പതുക്കെ ചൂടാറുമ്പോൾ തേനോ ചെറുനാരങ്ങാ നീരോ ഉണ്ടെങ്കിൽ ചേർത്ത് ദിവസം 3 - 4 നേരം കഴിയ്ക്കുക. രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാം, ആരോഗ്യം നിലനിർത്തിക്കൊണ്ട്.) നമുക്ക് ഒരുമിച്ച് കൊറോണാ വൈറസിനെ തുരത്തിയോടിക്കാം. ജാഗ്രതയോടിരിക്കാം


ശ്രീലക്ഷ്മി.എൻ .പി
6A പട്ടം.യു പി എസ് തുരുത്തി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം