ഗവ. യു.പി.എസ് കപ്രശ്ശേരി/അക്ഷരവൃക്ഷം/കാക്കയും കുരുവിയും

18:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS KAPRASSERY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാക്കയും കുരുവിയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്കയും കുരുവിയും

ഒരിടത്ത് ഒരു കാക്കയും കുരുവിയും ഉണ്ടായിരുന്നു.ഒരു ദിവസം നല്ല ഇടിയും മഴയും വന്നു അപ്പോൾ കാക്കയുടെ കൂട് തകർന്നു. അപ്പോൾ കാക്ക അടുത്തുള്ള കുരുവിയുടെ വീട്ടിൽ പോകാം എന്ന് ചിന്തിച്ചു. എന്നിട് കാക്ക കുരുവിയുടെ വീട്ടിൽ പോയി .കാക്ക കതക് മുട്ടിയപ്പോൾ കുരുവി കതക് തുറന്നു അപ്പോൾ കാക്ക അകത്തുകയറി. കാക്കേ ഞാൻ കുളിക്കാൻ പോവുകയാണ് കുരുവി കുളിക്കാൻ കയറി. അപ്പോൾ കാക്കക്ക് നല്ല പായസത്തിൻെറ മണം വന്നു .കാക്കക്ക് പായസം തിന്നാൻ കൊതിയായി. കാക്ക പോയി അടുപ്പിൻെറ അരികിൽ ചെന്ന് നോക്കുമ്പോൾ പായസം കണ്ടു. കാക്ക പെട്ടെന്ന് ഒരു പാത്രമെടുത്ത് പായസം മുഴുവൻ കുടിച്ചു തീർന്നപ്പോഴേക്കും കുരുവി കുളിച്ചു വന്നു. നോക്കുമ്പോൾ കാക്ക പായസം മുഴുവൻ തീർത്തു കുരുവി അടുപ്പിൽ ഇരുന്ന വിറകെടുത്ത് കാക്കയുടെ വാലിൽ എറിഞ്ഞു . അപ്പോൾ കാക്ക അലറി .പെട്ടെന്ന് കാക്ക വീടിൻെറ പുറത്തേക്ക് പറന്നുപോയി.


നവനീത്. എം.എസ്
1A ഗവ. യു.പി.എസ് കപ്രശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ