എ.എൽ.പി.എസ് കിഴൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിജന്യ രോഗങ്ങൾ

18:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിജന്യ രോഗങ്ങൾ

മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാകുന്ന പുതിയ പകർച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യ പ്രശ്നങ്ങളിൽ ഒന്നാണ്. എലിപനി, ഡെങ്കിപനി, മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങൾ ഇതിനുദാഹരങ്ങളാണ് . കെട്ടികിടക്കുന്ന വെള്ളമാണ് ഈ രോഗങ്ങൾക് കാരണം. ഈ അസുഖങ്ങൾ ഇല്ലാതാക്കണമെങ്കിൽ നാം തുമ്പികൾക്കും തവളകൾക്കും തിരിച്ചുവരാൻ സാഹചര്യങ്ങൾ ഒരുക്കണം . കീടനാശിനികൾ പരമാവധി കുറക്കുക എന്നതാണ് ഒരു പോംവഴി. കാർഷിക മേഖലകളിൽ മാറ്റങ്ങൾ വരുത്തുകയും നിയന്ത്രണങ്ങൾ കൊണ്ടുവരികയും വേണം . മുതിർന്നവരെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊതുക് പെരുകുന്ന ഇടങ്ങൾ കണ്ടെത്തി നശിപ്പിക്കലാണ് മറ്റൊരു പ്രവർത്തനം . ചപ്പുചവറുകൾ വലിച്ചെറിയുന്ന രീതി ഒഴിവാക്കുകയാണ് മറ്റൊരു മാർഗം ഇതിനു ശക്തമായ നിയമങ്ങൾ കൊണ്ടുവരണം . ആരോഗ്യവകുപ്പും ജനങ്ങളും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ നാം നേരിടുന്ന ആരോഗ്യപ്രേശ്നങ്ങൾ പരിഹരികരിക്കാൻ കഴിയൂ...


സധിക ശങ്കർ
1 A എ.എൽ.പി.എസ് കിഴൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം