ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41082K.S.PURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= '''മഹാമാരി'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=

മഹാമാരി

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ, അതിവേഗം പടർന്നു പിടിക്കുന്ന, യു. എൻ. സംഘടന പോലും 'മഹാമാരി' എന്നു വിധിയെഴുതിയ കൊറോണ വൈറസ് അഥവാ കോവിഡ്-19. കൊറോണയെ വകവരുത്താൻ രാപ്പകൽ ഇല്ലാത്ത നെട്ടോട്ടത്തിലാണ് ഇന്ന് ലോകരാജ്യങ്ങൾ. കോവിഡ്-19 ബാധിതരെ ശുശ്രൂഷിക്കാൻ വേണ്ടത്ര മരുന്നുകളോ കിടക്കകളോ മറ്റ് അവശ്യവസ്തുക്കളോ ഉപകരണങ്ങളോ ഇല്ലാതെ ലോകത്തിനു മുൻപിൽ പകച്ചു നിൽക്കുകയാണ് ഇന്ന് പല വികസിതരാജ്യങ്ങളും. ചൈനയിലെ വുഹാനിൽ നിന്ന് ജനുവരിയിൽ തുടങ്ങിയ തന്റെ നാശം വിതക്കുന്ന യാത്ര കൊറോണ വൈറസ് ഇന്നും വിശ്രമമില്ലാതെ നയിക്കുന്നു. ലോകത്തിലെ ഏകദേശം 128 രാജ്യങ്ങളിൽ കൊറോണ വൈറസ് ഇതിനോടകം എത്തിച്ചേർന്നിരിക്കുന്നു. താൻ കടന്നു പോകുന്ന വഴിയേ മരണ മാരി വർഷിപ്പ് ക്കുകയാണ് കൊറോണാ വൈറസ്.
തന്റെ ജൈത്രയാത്ര കിടയിൽ കൊറോണ വൈറസ് ഇന്ത്യയിലും എത്തി, ആദ്യമായി കേരളത്തിൽ. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിനിയായിരുന്നു രോഗം സ്ഥിരീകരിച്ചത്. കേരളം മികച്ച രീതിയിൽ തന്നെ കൊറോണാ വൈറസിനെ പമ്പ കടത്തി. അങ്ങനെ വിദ്യാർത്ഥിനി രോഗമുക്ത ആയി. പിന്നീട് രണ്ടാഴ്ച ത്തോളം ഇടവേളക്കുശേഷം ഇന്ത്യയിൽ അങ്ങോളമിങ്ങോളം കൊറോണ വൈറസ് പടർന്നു പിടിക്കാൻ തുടങ്ങി. ക്രമേണ ഉയർന്നു വരുന്ന വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യക്കാരെ അതീവ ഭീതിയിലാഴ്ത്തി കയാണ്. 14 ദിവസത്തിനുള്ളിൽ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ പലരിലും രോഗലക്ഷണങ്ങൾ ഉണ്ടായി. ഒപ്പം അവരുമായി ഇടപഴകിയവർക്കും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് സമൂഹ വ്യാപനതിന്റെ വക്കിലാണ്. ഇപ്പോൾ ഇന്ത്യയിൽ മരണസംഖ്യ യും ഉണ്ടാകുന്നു. ഇന്ത്യയിൽ തന്നെ ആദ്യം കോവിഡ്19 റിപ്പോർട്ട് ചെയ്ത കേരളം അതിനെ പ്രതിരോധിച്ച് എങ്കിലും, പിന്നീട് കോവിഡ് ബാധിതർ കേരളത്തിലും ഉണ്ടായി. കൊറോണാ ബാധിതരുടെ എണ്ണം ഒറ്റസംഖ്യകൾ തുടങ്ങി മൂന്നക്ക സംഖ്യയിൽ എത്തിനിൽക്കുകയാണ് കേരളത്തിൽ. കൊറോണ വൈറസ് ഇന്ത്യയിൽ ദിവസേന വർദ്ധിച്ചുവരുന്നു എങ്കിലും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ വൈറസ് മുക്തരായവർ കേരളത്തിലാണ്. അതിനുള്ള അഭിനന്ദനങ്ങൾ മുഴുവനും അർഹിക്കുന്നത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരും പോലീസും ആണ്. പ്രത്യേകിച്ചും നമ്മുടെ ശൈലജ ടീച്ചറിന്. ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയാണ് കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ നമ്മുടെ സ്വന്തം കെ. കെ. ശൈലജ ടീച്ചർ. നിപ, കൊറോണ വൈറസ് വിഭ ത്തുകളെ ചെറുക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീ സാന്നിധ്യമായി, ഒരു ചെറുപുഞ്ചിരിയോടെ ശൈലജ ടീച്ചർ ഓരോ മലയാളിയുടെയും മനസ്സിൽ ഉണ്ട്. കേരളം ലോകത്തിൽ തന്നെ മികച്ച പ്രതിരോധ പ്രവർത്തനം കാഴ്ചവയ്ക്കുന്ന അതിൽ ഒന്നാമത്തെ തിരിക്കുകയാണ്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച അവശ്യ ഉപകരണങ്ങളുടെ ലഭ്യത തന്നെയാണ്. ഈ കൊറോണ കാലത്ത് മറ്റുള്ളവർക്ക് കരുതലും സ്നേഹവും കാരുണ്യവും നൽകി ഒരുപാട് മനുഷ്യമനസ്സുകളും മുന്നിലേക്ക് വരുന്നുണ്ട്. പലരാജ്യങ്ങളിലും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആശുപത്രി സൗകര്യങ്ങൾ പോരാത്തതിന് നാൽ, പല സ്വകാര്യ സ്ഥാപനങ്ങളായ ഹോട്ടലുകളും മറ്റും അതിന്റെ ഉടമസ്ഥർ തന്നെ വിട്ടു നൽകുന്ന കാഴ്ചയാണ് ഇപ്പോൾ ലോകത്തിനുമുന്നിൽ.
കൊറോണ പ്രതിരോധിക്കാൻ പല രാജ്യങ്ങളും ലോക്കഡൗണിലാണ്. നമ്മൾ ഇന്ത്യക്കരും ലോക്കഡൗണിലാണ്. ഒരുപക്ഷേ നീണ്ടു പോയേക്കാവുന്ന ഒരു ലോക്കഡൗണിൽ. ഈയൊരു അവസ്ഥയിൽ കൂട്ടുകാരുമൊത്ത് കളികളിൽ ഏർപ്പെടുക കൂട്ടുകാരുമൊത്ത് കളികളിൽ ഏർപ്പെടുക പിക്നിക്കിന് പോവുക തുടങ്ങിയവ തികച്ചും അസാധ്യം, പിക്നിക്കിന് പോവുക തുടങ്ങിയവ തികച്ചും അസാധ്യം. വീട്ടിലിരുന്ന് കൈകഴുകി കൊറോണ പ്രതിരോധിക്കുകയാണ് ഏകമാർഗ്ഗം. പല കൂട്ടുകാരും ഇത് വീട്ടിലിരുന്ന് ടിവി കാണാനും, ഫോണിൽ കളിക്കാൻ ഉള്ള സുവർണ്ണാവസരം ആയി കണ്ടു കഴിഞ്ഞിട്ടുണ്ടാവും. ഈ ലോക്കഡോൺ കാലത്ത് നമുക്ക് നമ്മുടെ വീടും പരിസരവും നോക്കിക്കാണാം, വൃത്തിയാക്കാം, സംരക്ഷിക്കാം. ചെറുകഥകളും കവിതകളും വായിച്ച് ചെറിയ പാചക പരീക്ഷണങ്ങൾ ഒക്കെ നടത്തി അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും ഒപ്പം ചെറിയ വിനോദങ്ങളിൽ ഏർപ്പെട്ടു വീട്ടിൽ ഇരിക്കാം. പിന്നെ ഇതിനിടയ്ക്ക് 20 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ മറക്കുകയും വേണ്ട. ദാ, ഈ കൊറോണാ കാലവും കടന്നു പോകും. നമ്മുടെ കൊച്ചു കേരളം എല്ലാ വിഭ ത്തുകളെയും നേരിടാൻകെൽപ്പ് ഉള്ളതാണ്. നമ്മൾ ഓരോ മലയാളികളും ഒരുമയോടെ പ്രളയത്തെ നേരിട്ടത് പോലെ അകന്നിരുന്നു അതായത് പുറത്തിറങ്ങാതെ ഈ കൊറോണയെയും നേരിടാം...
LET'S BREAK THE CHAIN. 😷😷😷😷😷😷😷😷

ദേവിക വൈ
8 C ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം