ദേവമാതാ ഹൈസ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

17:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devamatha hs paisakkari (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

കൊറോണ വ്യാപനവും രോഗപ്രതിരോധവും രോഗകാരികളും അല്ലാത്തതുമായ അനേകം സൂഷ്മാണുക്കളാൽ സമ്പന്നമാണ് മനുഷ്യ ശരീരവും അവൻ വസിക്കുന്ന ചുറ്റുപാടുകളും. മനുഷ്യനിൽ രോഗമുണ്ടാക്കുന്ന ബാഹ്യവും ആന്തരികവുമായ ഘടകങ്ങളെ ചെറുക്കുവാൻ മനുഷ്യശരീരം നടത്തുന്ന പ്രതികരണങ്ങൾക്കും അതിനുളള സംവിധാനങ്ങൾക്കും പൊതുവെ പറയുന്ന പേരാണ് രോഗപ്രതിരോധവ്യവസ്ഥ. ഏകകോശജീവികൾ മുതൽ ജൈവലോകത്തിലെ എല്ലാ അംഗങ്ങൾക്കും സുരക്ഷയ്ക്ക് വേണ്ടി ഇത്തരം ഒരു പ്രതിരോധ വ്യവസ്ഥ ഉണ്ട് . <
കോവിഡ്-19 കൊറോണ എന്ന വൈറസ് ലോകജനതയെ ആകമാനം കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് ദിവസേന നാം കേട്ടു കൊണ്ടിരിക്കുന്നത്.രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ വേഗം പരിണമിക്കുവാൻ രോഗകാരികൾക്കു കഴിയും.ഇത്തരത്തിൽ ജനിതക മാററം സംഭവിച്ച് പുതിയതായി രൂപം കൊണ്ട നോവൽ കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ഈ രോഗത്തിനെതിരെ മരുന്നു കണ്ടു പിടിക്കുവാൻ ശാസ്ത്ര ലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരും, കേന്ദ്ര -സംസ്ഥാന ഗവൺമെന്റുകളും നിർദേശിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ അക്ഷരംപ്രതി അനുസരിക്കുവാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുക ,രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് അവ .<
രോഗപ്രതിരോധശേഷി കുറവുളള ആളുകളിലാണ് രോഗകാരികൾ വേഗത്തിൽ അധികാരം സ്ഥാപിക്കുന്നതും രോഗമുണ്ടാക്കുന്നതും.അതുകൊണ്ടുതന്നെ നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടേണ്ട കാര്യത്തിൽ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. <
രോഗപ്രതിരോധശേഷി കൂട്ടാനുളള ചെറിയ കാര്യങ്ങൾ < ധാരാളമായി വെളളം കുടിക്കുക < പുറത്തു പോയി വന്നാലുടൻ കൈകൾ വൃത്തിയായി സോപ്പിട്ട് 20സെക്കന്റോളം കഴുകുക < ആരോഗ്യപ്രദവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുക < നന്നായി ഉറങ്ങുക < ദിവസവും വ്യായാമം ചെയ്യുക <
ഈ കൊച്ചു കാര്യങ്ങൾ ചെയ്ത് മാനവരാശിയെ കോവിഡ് എന്ന മഹാമാരിയിൽ നിന്ന് രക്ഷിക്കാനുളള ശ്രമത്തിൽ നമ്മുക്കും പങ്കാളികളാകാം.