ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/നിത്യതയിലേക്കുള്ള യാത്ര

17:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിത്യതയിലേക്കുള്ള യാത്ര

"മക്കളേ, അച്ഛൻ പോയിട്ട് വരാം..." Dr. മനോജ് അവസാനമായി തൻറെ കുടുംബത്തോട് പറഞ്ഞ വാക്കുകൾ....
മറക്കാനാകില്ല ആ ദിനം! ആ യാത്ര.!
ആശുപത്രിയിലേക്ക് ഓടി കിതച്ചു വരുന്ന ഒരു കൂട്ടം രോഗബാധിതർക്ക് ആകെയുള്ള ആശ്രയമായിരുന്നു ആ മുറി. രോഗം തനിക്കു പകരുമെന്നോ, പകർന്നാൽ മരിക്കുമെന്നോ ഒന്നും നോക്കാതെയാണ് അദ്ദേഹം അവരെ പരിചരിച്ചത്.
"ഡോക്ടറേ, എൻറെ അസുഖം കുറയുമായിരിക്കും അല്ലെ...? "
പിഞ്ചു കുഞ്ഞു മുതൽ മരണക്കിടക്കയിൽ ആയിരുന്നവർ വരെ ചോദിക്കുന്ന ഈ ഹൃദയസ്പർശിയായ ചോദ്യത്തിന് എന്ത് പറയണമെന്നറിയാതെ തനിക്കു ഉത്തരം മുട്ടിയാലും രോഗിയെ തളർത്തുന്നതായി ഒരു വാക്ക് പോലും പറയാത്ത തനിക്കും ഈ അവസ്ഥ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഒരു ദിവസം തനിക്കും ഈ രോഗമുണ്ടോ എന്നറിയാൻ രക്തം പരിശോധിച്ചപ്പോഴത്തെ റിസൾട്ട് ആയിരുന്നു അദ്ദേഹത്തെ തളർത്തിയത്. എങ്കിലും അപ്പോഴും മുമ്പ് കാണാത്ത, അറിയാത്ത എത്രയോ ജനങ്ങളുടെ ജീവന് വേണ്ടി പരിശ്രമിക്കുന്നു. രോഗബാധിതനാണ് എന്നറിഞ്ഞപ്പോൾ അവസാനമായി തൻറെ കുടുംബത്തെ കാണാൻ മാസ്കും ഗ്ലൗസും എല്ലാം ധരിച്ചു പോകുന്ന ആ യാത്ര ആർക്കും തന്റെ ഹൃദയത്തിൽ നിന്ന് പറിച്ചു കളയാനാവില്ല.


"ലോകത്ത് ഒരു പിതാവിനും ഈ അവസ്ഥ വരാതിരിക്കട്ടെ" എന്നാണ് തൻറെ ഏക പ്രാർത്ഥന. കുടുംബത്തിൻറെ കൂടെ ഒരു ദിവസം, ഒരേയൊരു ദിവസം സമാധാനമായി കിടന്നുറങ്ങണം എന്ന ആഗ്രഹം തന്നെ അലട്ടുന്നു. ഇനി തനിക്ക് ഈ ലോകത്തിലുള്ള ആയുസ്സ് വെറും ദിവസങ്ങൾ മാത്രം എന്ന ചിന്ത തളർത്തുന്നു. ഭാര്യയുടെയും രണ്ടു മക്കളുടെയും, താൻ ഒരു വട്ടം കാണാനും കൊഞ്ചിക്കാനും ആഗ്രഹിച്ച വയറ്റിൽ കിടക്കുന്ന ആ കുഞ്ഞിൻറെയും കാര്യം ഓർത്തു ഹൃദയം തകരുന്നു. എങ്കിലും കാറിൻറെ ഡോർ തുറന്നപ്പോൾ അദ്ദേഹത്തിൻറെ മുഖഭാവം കാറ്റിൽ തീ പടരുന്നത് പോലെ വേഗം മാറുന്നു. അച്ഛനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ വരുന്ന രണ്ടു കുഞ്ഞു മക്കൾ. പക്ഷെ കഴിയുന്നില്ല. താൻ ഗേറ്റിനു പുറത്ത്‌ , അവർ ഗേറ്റിനുള്ളിൽ. ഇങ്ങനെയുള്ള ഈയൊരു സംഭാഷണം. എന്ത് പറയണം എന്നറിയില്ല. രോഗികളെ സമാധാനപ്പെടുത്തിയ തന്നെ സമാധാനപ്പെടുത്താൻ ആരുമില്ല ഒടുവിൽ "താൻ പോയിട്ട് വരാം" എന്ന് പറഞ്ഞപ്പോൾ മകളുടെ നിഷ്കളങ്കമായ ചോദ്യം..
"അച്ഛൻ പോയിട്ട് വേഗം വരുമോ..?"
നിറഞ്ഞു തുളുമ്പുന്ന കണ്ണീർ കാണിക്കാതെ Dr. മനോജ് അതിവേഗം തൻറെ കാറിൽ കയറി നിത്യതയിലേക്കുള്ള യാത്ര ആരംഭിച്ചു.



ഗ്രെയ്‌സ് ബെന്നി
9 ജി എച്ച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ