ജി യു പി എസ് പിണ്ടിമന/അക്ഷരവൃക്ഷം/കൊറോണക്കാലം

17:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ജി.യു.പി.എസ് (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

മാർച്ചുമാസത്തിന്റെ തുടക്കത്തിൽ ക്ലാസിൽ ചൂട് പിടിച്ചിരിക്കുമ്പോഴാണ് സാറ് ക്ലാസിൽ വന്ന് പറയുന്നത് , കൊറോണ എന്ന ലോകം മുഴവൻ കീഴടക്കാനാകുന്ന വിപത്തിനെ പറ്റി. ലോകം ആകെ അടച്ചു പൂട്ടുകയാണെന്നും നാളെ മുതൽ ക്ലാസ് ഉണ്ടാകുവാൻ സാധ്യത ഇല്ലെന്നും സാർ പറഞ്ഞു.അതു കേട്ടപ്പോൾ തന്നെ ഞങ്ങളുടെ മനസ്സിൽ സന്തോഷമാണ് ഓടിയെത്തിയത്. ഒന്നോ രണ്ടോ ദിവസം അവധി കിട്ടുമല്ലോ എന്നാണ് ഞങ്ങൾ വിചാരിച്ചത്. പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാര്യങ്ങളുടെ ഗൗരവം ഞങ്ങൾക്ക് മനസ്സിലായി.അച്ഛനും അമ്മയും ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നു. ആദ്യമൊക്കെ ഗ്രൗണ്ടിൽ പോയിരുന്ന ഞങ്ങളോട് മുതിർന്നവർ കയറി പോകാൻ പറയുന്നു .കുളികടവിൽ കുളിക്കാൻ പോകുമ്പോൾ കൂട്ടം കൂടി നിൽക്കരുത് എന്ന് പോലീസ് പറയുന്നു കടയിൽ എന്തെങ്കിലും മേടിക്കുവാൻ ചെല്ലുമ്പോൾ കൂട്ടം കൂടി നിൽക്കതെ വേഗം പോകാൻ പറയുന്നു മിക്ക കടകളും അടച്ചിട്ടിരിക്കുന്നു വണ്ടികൾ ഓടുന്നില്ല. സ്വതന്ത്രമായി നടക്കാൻ കഴിയുന്നില്ല വീട്ടിൽ അടച്ച് പൂട്ടിയിരിക്കേണ്ട അവസ്ഥ.ഒരു യാത്ര പോകാൻ പോലും പറ്റുന്നില്ല. വിത്യസ്തമായ ഒരു അവധിക്കാലം.

കൊറോണ ഇത്രയും അപകടകരമാണെന്നറിഞ്ഞപ്പോൾ ഇതേ പറ്റിയറിയണമെന്ന് ഒരു കൗതുകം തോന്നി. കൊറോണ ചൈനയിൽ നിന്നും വ്യാപിച്ച ഒരു വൈറസ് ആണത്രേ. ആ വൈറസുകൾക്ക് പുറമേ ജീവനില്ലാ എന്നും അത് ജീവനുള്ള ശരീരത്തിൽ പ്രവേശിക്കുമ്പോൾ ജീവനുള്ള വൈറസാകുമെന്നും അറിഞ്ഞു. പനിയും ജലദോഷവുമാണ് രോഗലക്ഷണങ്ങൾ. അതിന് ശേഷം ശ്വാസതടസ്സം ഉണ്ടാകുമെന്നും രോഗി മരിക്കുമെന്നും അറിയാൻ കഴിഞ്ഞു. രോഗിയെ ചികൽസിക്കുന്നവർക്ക് രോഗം പകരും എന്ന് കേട്ടപ്പോൾ പേടി തോന്നി. വൈറസുകൾക്ക് ശരീരത്തിനു പുറത്ത് മൂന്ന് ദിവസം വരെ നിൽക്കാൻ കഴിവ് ഉണ്ട്ന്ന് അറിഞ്ഞു. എന്നാൽ സോപ്പ് ഉപയോഗിച്ച് കൈയ്യ് കഴുകിയും മുഖാവരണം ഉപയോഗിച്ചും തടുക്കാൻ കഴിയുമെന്ന് ആരോഗ്യ പ്രവർത്തകരിൽ നിന്ന് അറിഞ്ഞത് സന്തോഷകരമായി ഞങ്ങൾ അനുസരിച്ചു.

രോഗം അപ്പോഴേക്കും പല ഗൾഫ് രാജ്യങ്ങളിലും പടർന്നു പിടിച്ചു. അവിടെയുള്ള മലയാളികൾ ഭയപ്പെടുന്നതറിയാനായി. അമ്മാവൻ ഗൾഫിലായത് എനിക്ക് സങ്കടമായി.തുടരെ വിളിച്ച് വിവരങ്ങൾ തിരക്കി കൊണ്ടിരുന്നു. അപ്പോഴേക്കും രോഗം ഇന്ത്യയിലും എത്തി. കേരളത്തിൽ രോഗമായി എന്നും അത് നമ്മുടെ അടുത്തേക്ക് വരുന്നു എന്നും ഭീതിയോടെ കണ്ടു. എന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ, ചീറി പായുന്ന പോലീസ് വണ്ടി, പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ച് ആശ്വാസം പകരുന്ന മുഖ്യമന്ത്രി, രാജ്യമാകെ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി, എല്ലാവരും യോജിച്ച് നിന്ന് കൊറോണയോട് പോരാടുന്നു. കുതിച്ചു ഉയർന്ന രോഗികളുടെ എണ്ണം എന്നും വാർത്തകളിലൂടെ കേൾക്കും.കേരളത്തിൽ മരണനിരക്ക് കുറയുന്നതും രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നതും പിന്നീട് കണ്ടു. ഇംഗ്ലീഷ് ചാനലുകൾ കേരളത്തെ പ്രശംസിക്കുന്നത് കണ്ടപ്പോൾ അഭിമാനം തോന്നി

ഏറെ സങ്കടപ്പെടുത്തുന്നതായിരുന്നു അവധിക്കാലത്തിന്റെ തുടക്കം . ഒരു യാത്ര പോകാൻ പറ്റാതെ ഇരിക്കുന്നു. അമ്മ വീട്ടിലെ അവധിക്കാലം ഇത്തവണ കിട്ടിയില്ല. എന്ന് അവധി കഴിഞ്ഞ് സ്കൂൾ തുറക്കും എന്നു പോലും അറിയില്ല. ഇപ്പോഴും കടകൾ തുറക്കാതെ വാഹനങ്ങൾ ഓടാതെ പതിവ് ബഹളങ്ങൾ ഇല്ലാതെ വീട്ടിൽ തന്നെ ഇരുപ്പാണ്.കൂട്ടുകാരെ കാണുവാൻ, അധ്യാപകരുടെ അടുത്തെത്തുവാൻ ഇത്തവണ ആഗ്രഹം കൂടി വരുന്നു.

കളക്ടർ അവധി പ്രഖ്യാപിച്ചു എന്നു കേൾക്കുമ്പോൾ തുള്ളിച്ചാടി ആഘോഷിച്ചിരുന്ന ഞങ്ങൾക്ക് ഈ അവധിക്കാലത്തിന്റെ തുടക്കവും അപ്രകാരം തന്നെയായിരുന്നു.പക്ഷെ വീട്ടിലിരുന്ന് ലോകം മുഴുവൻ കൊറോണ മൂലം കഷ്ടപ്പെടുന്നതറിയുമ്പോൾ ഞങ്ങളുടെ കൂട്ടുകാരോടൊത്ത് സ്കൂളിലെ ക്ലാസ് മുറിയിൽ ഒന്ന് വേഗം ഒത്തു കൂടാൻ പറ്റണേ എന്നു മാത്രമാണ് പ്രാർത്ഥന.

ഡി.വസുദേവ്
5A ഗവ.യു.പി.സ്ക‍ൂൾ പിണ്ടിമന
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020