ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

17:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയും മനുഷ്യനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും മനുഷ്യനും

ഇന്ന് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി മലിനീകരണം എന്നത് . എന്നാൽ നാം പരിസ്ഥിതി സംരക്ഷണത്തിന് അധികം പ്രാധാന്യം കൊടുക്കുന്നുമില്ല .പരിസ്ഥിതിയുടെ സംരക്ഷണത്തിന് ലോകജനതയുടെ ചെറിയൊരു ശതമാനം നമ്മൾ മാത്രമേ എത്തുന്നുള്ളൂ എന്നത് എത്ര ദുഃഖകരം.. പരിസ്ഥിതിയെ ആഴത്തിൽ മനസിലാക്കുകയും പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പ്രവർത്തിക്കുകയും ചെയ്യേണ്ടത് പ്രകൃതിയുടെ അനേകം കണ്ണികളിൽ ഒന്നായ മനുഷ്യന്റെ കടമയാണ്. പരിസ്ഥിതി മലിനീകരണം എന്നാൽ പ്രധാനമായും പ്രകൃതിയിൽ മനുഷ്യന്റെ കൈകടത്തലുകളാണ്. കുന്നിടിക്കൽ,വയൽ നികത്തൽ ജലാശയം മണ്ണിട്ടു മൂടൽ തുടങ്ങി സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന മനുഷ്യരുടെ അതിക്രൂരമായ പ്രവർത്തനങ്ങളാണ് പരിസ്ഥിതി മലിനീകരണത്തിന് കാരണങ്ങൾ. എന്നാൽ ഇന്നും നാളെയുമായി അതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടവരാണ് നമ്മൾ എന്ന് ആരും ഓർക്കുന്നില്ല. പരിസ്ഥിതിയിലെ മാറ്റങ്ങൾ മിക്കവരും ഗൗരവമായി എടുക്കുന്നില്ല . 1962ൽ റെയ്ച്ചൽ കഴ്സൺ രചിച്ച പ്രകൃതിയുടെ ബൈബിൾ എന്ന് അറിയപ്പെടുന്ന നിശബ്ദ വസന്തം എന്ന പുസ്തകത്തിൻറെ പിറവിയോടെയാണ് ഗൗരവപരമായ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ലോകം തിരിച്ചറിഞ്ഞത് . ഡിഡിറ്റി എന്ന മാരകവിഷം ഇല്ലാതാക്കിയ അമേരിക്കയിലെ ഒരു പ്രദേശത്തെ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ ലോകത്തിനു മുന്നിലേക്ക് അദ്ദേഹം തുറന്നു വെച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് 1972 സ്റ്റോക്ഹോമിൽ ആദ്യ പരിസ്ഥിതി സംഗമം നടന്നത്. ലോകരാജ്യങ്ങൾ ഒത്തുചേർന്ന് മുന്നേറാൻ സംഗമത്തിലൂടെ തീരുമാനമെടുത്തു. ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത് സ്റ്റോക്ഹോമിൽ സമ്മേളനത്തിന് ഭാഗമായാണ്. പരിസ്ഥിതി മനുഷ്യന് ഉപയോഗിക്കാനായി ധാരാളം വിഭവങ്ങൾ നൽകിയിട്ടുണ്ട് എന്നിട്ടും മനുഷ്യന്റെ അത്യാർത്തിക്ക് ഇപ്പോഴും ഒരതിരില്ല. കുന്നുകൾ ഇടിച്ച്നിരത്തുമ്പോൾ അവിടെ താമസിച്ചിരുന്ന ജീവജാലങ്ങളുടെ വാസസ്ഥലം, കുഞ്ഞുങ്ങൾ എന്നിവ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന മനുഷ്യന് മനസ്സിലാകുന്നില്ല. തനിക്ക് വേദനിക്കുന്നപോലെ മറ്റുള്ളവർക്കും വേദനിക്കും എന്ന് കാര്യം മനുഷ്യരുടെ ചിന്തകളിൽ ഉണരുന്നില്ല. അവൻ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല ഞാനും മറ്റു ജീവികളും പരിസ്ഥിതിയുടെ മൂല്യമേറിയ കണ്ണുകളാണെന്ന്.

ഫഹ്‍മ കൊമ്പത്ത്
9 A ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ, വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം