ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/അക്ഷരവൃക്ഷം/ഓർമ്മ
ഓർമ്മ
ഈ അവധിക്കാലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയിരിക്കുമ്പോൾ കഴിഞ്ഞ വർഷം ഞങ്ങൾ വിനോദയാത്ര പോയത് ഓർമ്മ വരുന്നു. വഴിയരികിൽ ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തി. ഒരുപാടത്തിന്റെ അരികിലായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പാടത്ത് പണിയെടുക്കുന്ന പ്രായമായ ആളുകളെ കണ്ടു. വിയർത്തൊലിച്ച് ചൂടത്ത് അവർ പണിയെടുക്കുന്നത് കണ്ടപ്പോൾ ശരിക്കും എനിക്ക് സങ്കടമായി.അവർ എത്ര കഷ്ടപ്പെട്ടുണ്ടാക്കുന്ന ധാന്യങ്ങളാനാം ഒരു വിലയുമില്ലാതെ പാഴാക്കുന്നത് ശരിക്കും ഞാൻ ദൈവത്തോട് മാപ്പ് പറഞ്ഞു. ഞാനിപ്പോൾ ഭക്ഷണം പാഴാക്കില്ല. ഭക്ഷണം വേണ്ടാന്നു പറയാൻ തോന്നുമ്പോൾ വെയിലത്തു നിന്ന് വിയർത്തു കുളിച്ച് പണിയെടുക്കുന്ന അപ്പൂപ്പനെ ഓർമ്മ വരും.
|